പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കുമൊക്കെയായി പാര്‍ട്ടി പ്രതിസന്ധികളിലൂടെ കടന്നുപോകവം ആര്‍ജെഡി ദേശീയ പ്രസിഡന്റ് ലാലുപ്രസാദ് യാദവ് വീണ്ടും വിവാഹിതനായി.
ഇപ്പൊഴത്തെ ഭാര്യ റാബ്രി ദേവിതന്നെയാണ് വധു. തന്റെ പതിവ് മണ്ഡലമായ സരണില്‍ റാബ്രിയെയാണ് ആര്‍.ജെ.ഡി. സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാരെ കയ്യിലെടുക്കുന്നതിനായാണ് പുതിയ വിവാഹ നാടകമെന്ന് പാര്‍ട്ടി വിട്ടവര്‍ പറയുന്നു.
എഴുപതുകളുടെ തുടക്കത്തില്‍ വളരെ ചെറുപ്പത്തിലാണ് താനും റാബ്രിയും വിവാഹിതരായതെന്ന് ലാലു പറഞ്ഞു. അന്ന് വിവാഹത്തിന് പൂമാലയണിയിക്കുന്ന ചടങ്ങ് ബിഹാറിലെ യാദവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാവരും മാലയിട്ടാണ് കല്യാണം. അതിനാലാണ് നാല് പതിറ്റാണ്ടിനുശേഷം വരണമാല്യമണിയിക്കുന്നതെന്നും ലാലു പറഞ്ഞു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിച്ചതിനാല്‍ ലാലുവിന്റെ പാര്‍ലിമെന്റ് അംഗത്വം കോടതി റദ്ദ് ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. ഇതേ തുടര്‍ന്നാണ് തന്റെ മണ്ഡലത്തില്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ലാലുവിന്റെ മകളും ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lalu, Marriage.

No comments:
Post a Comment