പെരിയ: കുളിക്കാനിറങ്ങിയ ഓട്ടോഡ്രൈവര്‍ പുഴയില്‍ മുങ്ങി മരിച്ചു. ആയമ്പാറ ചെരുമ്പ കുന്നുമ്മലിലെ അഭിലാഷ്(27) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ബിആര്‍ഡിസി കുടിവെള്ള പദ്ധതിയുടെ ബങ്കാട്ടെ വാട്ടര്‍ ടാങ്കിനടുത്തുള്ള ഡാമിന് സമീപത്താണ് അപകടം.
പുഴയില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്താണ് അഭിലാഷ് അര ഭാഗം വെള്ളത്തില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനടിയില്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അഭിലാഷിനെ പുറത്തടുത്ത് കാസര്‍കോട് സ്വകാര്യാശുപത്രിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരിയാട്ടടുക്കത്തെ ഓട്ടോ ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന അഭിലാഷ് സിപിഎം ബങ്കാട് (രണ്ട്) ബ്രാഞ്ചംഗം, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ചന്തുവിന്റെയും തമ്പായിയുടെയും മകനാണ്. സഹോദരങ്ങള്‍: അനിത, അജിത.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment