ഉദുമ: ആയിരം കാതം താണ്ടിയും ആയിരത്തിരി മഹോത്സവം കാണണമെന്ന പഴമൊഴിയെ യാഥാര്‍ത്ഥ്യമാക്കി പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ആയിരത്തിരി മഹോത്സവത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴികിയെത്തിയ ആയിരങ്ങളെ കൊണ്ട് പാലക്കുന്ന് ഉത്സവപ്പൊലിമയില്‍ വീര്‍പ്പ് മുട്ടുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
പ്രശസ്തമായ പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ സമാപ്തിക്കുറിച്ച് കൊണ്ട് തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ആയിരത്തിരി മഹോത്സവത്തിന്റെ ഭാഗമായി പാലക്കുന്നമ്മയ്ക്ക് സമര്‍പ്പിക്കാനുളള വിവിധ പ്രദേശത്തു നിന്നുളള തിരുമൂല്‍കാഴ്ചകള്‍ ക്ഷേത്രത്തെലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്.
വിവിധ നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും മനോഹരങ്ങളായ പ്രഭാബലികളുടെയും അകമ്പടിയോടു കൂടിയുളള തിരുമൂല്‍കാഴ്ചകള്‍ കാണാന്‍ ജാതി മത ഭേതമന്യേയുളള ആയിരങ്ങളാണ് കാഴ്ചകള്‍ കടന്നു പോകുന്ന തെരുവീഥികളില്‍ തടിച്ചു കൂടിയിരിക്കുന്നത്.
ഉദുമ തെക്കേക്കര, എരോല്‍ ആറാട്ടുകടവ്, ഉദുമ പടിഞ്ഞാര്‍, ഉദുമ പ്രദേശ്, പള്ളിക്കര തണ്ണീര്‍ പുഴ എന്നിവിടങ്ങളില്‍ നിന്നുമുളള വര്‍ണശബളമായ തിരുമുല്‍ കാഴ്ചകള്‍ ക്ഷേത്ര നടയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment