മഞ്ചേശ്വരം: പടയോട്ടങ്ങളുടെ പഴയകാല ഓര്‍മകള്‍ വിളിച്ചോതുന്ന ഗ്രാമീണ വഴികളില്‍ വികസനത്തിന്റെ ജനകീയ നായകന്‍ പി കരുണാകരന് ജനങ്ങള്‍ നല്‍കിയത് ആവേശം അലതല്ലുന്ന സ്വീകരണം. മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ ഹൊസങ്കടിയില്‍ ഇസ്മായിലിന്റെ വീട്ടിലെത്തിയപ്പോള്‍ ജയിലില്‍ നിന്നും സ്വാതന്ത്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്ന ്രപിയനേതാവിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ഓടിയെത്തി.
ശ്രീലങ്കന്‍ ജയിലില്‍ നിന്നും പി കരുണാകരന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലെ ജയിലിലേക്ക് മാറ്റി ശിക്ഷാകാലാവധി കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷം മോചനം ലഭിച്ചയാളാണ് ഇസ്മായില്‍. തങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ഥം നല്‍കിയ പി കരുണാകരനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്മായിലിന്റെ കുടുംബം.
ആദ്യത്തെ സ്വീകരണകേന്ദ്രമായ ദൈഗോളിയിലെത്തുമ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ജനാവലിയുടെ സ്വീകരണം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും പ്രിയനേതാവിനെ ആനയിക്കുമ്പോള്‍ ആവേശത്തിന്റെ തിരതള്ളല്‍. പലരെയും പേരെടുത്ത് വിളിച്ചും എല്ലാവര്‍ക്കും ഹസ്തദാനം ചെയ്തും വേദിയിലെത്തി ചെറിയ പ്രസംഗം.
മജീര്‍പ്പള്ള, പാവൂര്‍, കുഞ്ചത്തൂര്‍ ഗ്രാമങ്ങളും തങ്ങളിലൊരുവനെ പോലെ സുപരിചിതനായ സ്ഥനാര്‍ഥിയെ വരവേറ്റത് സ്‌നേഹോഷ്മളതയോടെ. മഞ്ചേശ്വരം, കടമ്പാര്‍, മിയാപ്പദവ്, പൈവളിക, ചിപ്പാര്‍ എന്നിവിടങ്ങളില്‍ കനത്ത വേനല്‍ ചൂടിനെ അവഗണിച്ചെത്തിയത് നിരവധിപേര്‍. ജീവിതച്ചൂടില്‍ വിലകയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ തങ്ങള്‍ക്ക് താങ്ങാവാന്‍ കരുണാകരനുണ്ടാകുമെന്ന തിരിച്ചറിവാണ് കുട്ടികളും സ്ത്രീകളുമടക്കം വന്‍ജനാവലി പിന്തുണയുമായി സ്വീകരണ കേന്ദ്രങ്ങളിലെത്തുന്നത്.
ചിപ്പാറിലെ മുള്ളങ്കുമേരി പി പി കുഞ്ഞിയുടെ മകള്‍ ഉമ്മുഹബീബയുടെ വിവാഹ വീട്ടില്‍ എത്തിയപ്പോള്‍ യുവാക്കളുടെ വിപ്ലവഗാനവും സ്‌നേഹാദരവും കൊണ്ട് വീര്‍പ്പുമുട്ടി പി കരുണാകരന്‍. 'കയ്യുരുള്ളൊരു ധീരസഖാവിന്' എന്നു തുങ്ങുന്ന വിപ്ലവഗാനത്തിന്റെ അകമ്പടിയോടെ വിവാഹ വീട്ടിലേക്കാനയിച്ചപ്പോള്‍ ഈ നാടിന്റെ യുവത്വം ആരുടെ കൂടെയാണെന്നതിന്റെ വിളബേരമായി. ബയാര്‍പദവില്‍ നിന്നും സുബ്ബയ്യകട്ടയിലെത്തുമ്പോള്‍ വഴില്‍ തന്നെ കാത്തുനില്‍ക്കുന്നു യുവാക്കള്‍ വര്‍ണക്കടലാസ് വിതറിയും പടക്കം പെട്ടിച്ചും ആവേശോജ്വല വരവേല്‍പ്. സമയപരിമിതികള്‍ക്കിടയിലും പ്രസംഗിച്ച് സദസ്സിനെ കയ്യിലെടുത്ത് മടങ്ങുമ്പോള്‍ പുതിയ പാലത്തിനായി നാട്ടുകാരുടെ നിവേദനം. ബന്തിയോട്, ബംബ്രണ, കളത്തൂര്‍, ആച്ചഗോളി, സീതാംഗോളി എന്നിവിടങ്ങളില്‍ വികസനത്തിന്റെ പുതുചരിത്രം തീര്‍ത്ത എംപി സ്വീകരിക്കാനെത്തിയത് നിരവധിപേര്‍.
അടക്കാകര്‍ഷകരുടെ പ്രശ്‌നങ്ങളിലും തുളുഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താനും പേരാടിയ പി കരുണാകരന്‍ ഭാഷാസംഗമ ഭൂമിയായ തുളുനാട്ടില്‍ പകരം വെക്കാനില്ലാത്ത നേതാവാണെന്നതിനുള്ള പ്രഖ്യാപനമായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളും. കട്ടത്തടുക്ക, ബാഡൂര്‍, ബദിരംപള്ള, പെര്‍ളടൗണ്‍, കാട്ടുകുക്കൈ എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് സായയില്‍ സമാപിക്കുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന്റെ കോട്ട കൊത്തളങ്ങള്‍ തകരാന്‍ പോകുകയാണെന്ന് ഉറപ്പായി.
വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ്, ഐഎന്‍എല്‍ നേതാക്കളായ സി എച്ച് കുഞ്ഞമ്പു, ബി വി രാജന്‍, പി ജനാര്‍ദനന്‍, കെ ആര്‍ ജയാനന്ദ, കെ എസ് ഫക്രുദ്ദീന്‍, സുരേഷ് പുതിയടത്ത്, എം കെ അബ്ദുള്ള, കെ ശാലിനി, വി പ്രകാശന്‍, പി രഘുദേവന്‍, ദിനേശന്‍, ചന്ദ്ര നായിക് എന്നിവര്‍ സംസാരിച്ചു.






No comments:
Post a Comment