കാസര്‍കോട്: നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ അല്‍ഭുതകരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ത്ത് നിര്‍വീര്യമാക്കുന്നതിനും ഒരു വിഭാഗം പോലീസുകാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ്. ലെയ്‌സണ്‍കമ്മിറ്റിയോഗം കുറ്റപ്പെടുത്തി.
കാസര്‍കോട് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ എല്‍.ഡി.എഫ്. ബി.ജെ.പി.സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ അകാരണമായി യു.ഡി.എഫ്. പ്രത്യേകിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ നിരന്തരമായി പീഡിപ്പിക്കുകയാണ്. ജില്ലാ പോലീസ് ചീഫ്,ഡി.വൈ.എസ്.പി,സി.ഐ. എന്നിവരുടെ പ്രത്യേക സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം. ബി.ജെ.പി. അനുഭാവികളായ പോലീസുകാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് പ്രവര്‍ത്തകരെ നിര്‍ജ്ജീവമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നോക്കി നില്‍ക്കാന്‍ കഴിയില്ല.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ പോലീസിന്റെ ഒരു വിഭാഗം ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും യു.ഡി.എഫ്. വിരുദ്ധ പ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സി.ടി.അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, എ.എ.ജലീല്‍, ഹാഷിം കടവത്ത്, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പി.അബ്ദുല്‍ റഹ്മാന്‍ ഹാജി (മുസ്‌ലിം ലീഗ്), ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, മഹമൂദ് വട്ടയക്കാട് (കോണ്‍ഗ്രസ്), എം.എച്ച്. ജനാര്‍ദ്ദനന്‍, പി. കരുണാകരന്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), കരിവെള്ളൂര്‍ വിജയന്‍, സദാനന്ദറൈ (ആര്‍.എസ്.പി.), കുട്ടിയാനം മുഹമ്മദ്കുഞ്ഞി (കേരള കോണ്‍ഗ്രസ് ബി.), നാഷണല്‍ അബ്ദുല്ല (കേരള കോണ്‍ഗ്രസ് ജേക്കബ്), വിജയകുമാര്‍ (ജെ.എസ്.എസ്.), ഉബൈദുള്ള കടവത്ത് (ആര്‍.എസ്.പി.ബി.) പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment