കാസര്‍കോട്: മംഗലാപുരംചെമ്പരിക്ക ഖാസിയും പ്രമുഖ മത പണ്ഡിതനും, ഗോള ശാസ്ത്ര വിദഗ്ദനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം എങ്ങും എത്താതെ നില്‍ക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
എല്ലാ വിഭാഗങ്ങളിലുപെട്ട ആളുകളും ഇത് സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം കേസ് അന്വേഷിച്ച കേരള പോലീസിന്റെ അന്വേഷണം സംശയാസ്പദമായ നിലയില്‍ പോയപ്പോള്‍ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
സി.ബി.ഐ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഉദ്യോഗസ്ഥന്‍മാരെ സ്ഥലം മാറ്റിയത് സംശയത്തിനിടയാക്കി. ഇപ്പോള്‍ സി.ബി.ഐ അന്വേഷണവും ഏറെക്കുറെ അവസാനിപ്പിച്ച മട്ടിലാണ് നീങ്ങുന്നത്. ആയതിനാല്‍ പ്രസ്തുത കേസ് പുനരന്വേഷണം നടത്താനും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാനും സി.ബി.ഐ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും പി. കരുണാകരന്‍ എം.പി സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment