കടുത്തുരുത്തി: നാട്ടിൽ പണിക്കെത്തിയ തമിഴ്നാട് സ്വദേശിക്കൊപ്പം സ്ഥലം വിട്ട പെൺകുട്ടി ശരിക്കും വെട്ടിലായി. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകി.[www.malabarflash.com]
കടുത്തുരുത്തി പഞ്ചായത്ത് മേഖലയിൽ താമസിക്കുന്ന പെണ്‍കുട്ടിയാണ് ഭാര്യയും കുട്ടികളുമുള്ള 36കാരനൊപ്പം നാടുവിട്ടത്. വർഷങ്ങളായി ഇയാൾ ഇവിടെ കെട്ടിട നിർമാണത്തൊഴിലാളിയായി എത്തിയിട്ടുള്ളതാണെന്നു പോലീസ് പറഞ്ഞു.
ഇതിനിടെ, തമിഴ്നാട്ടിലെ വീട്ടിൽ കാമുകിയായ പെണ്‍കുട്ടിയുമായെത്തിയ യുവാവിനെ ഭാര്യയും മക്കളും ബന്ധുക്കളും ചേർന്നു കൈകാര്യം ചെയ്യുകയും യുവാവ് കൂടെ കൊണ്ടുചെന്ന പെണ്‍കുട്ടിയെ വീട്ടിൽനിന്നിറക്കി വിടുകയും ചെയ്തു.

ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാതായതോടെ തമിഴ്നാട്ടിൽനിന്നു പെണ്‍കുട്ടി, നാട്ടിലെ ബന്ധുക്കളെ വിളിച്ചു. തന്നെ രക്ഷിക്കണമെന്നു കരഞ്ഞുനിലവിളിച്ചു. ബന്ധുക്കൾ ഈവിവരം കൈമാറിയതിനെത്തുടർന്ന് പെണ്‍കുട്ടിയെ അന്വേഷിച്ചു കടുത്തുരുത്തിയിൽനിന്നു പോലീസ് തമിഴ്നാട്ടിലേക്കു യാത്ര തിരിച്ചു.
No comments:
Post a Comment