കാസര്‍കോട്: കല്ല്യാശ്ശേരിയിലെ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള സുരേന്ദ്രന്റെ വെളളിയാഴ്ചത്തെ യാത്ര തുടങ്ങുന്നത് രാവിലെ 7.30 ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനടുത്തുള്ള ശ്രീവരദരാജ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ നിന്ന്. പ്രാര്‍ത്ഥനയ്ക്ക് ശേഷം നേരെ പാലക്കുന്നിലേക്ക്. പാലക്കുന്നില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച. വെള്ളാപ്പള്ളിയുമായി പത്തുമിനിട്ടോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം നീലേശ്വരത്ത് വിശ്വകര്‍മ്മ സഭയുടെ പ്രതിനിധികളെ കണ്ടു സംഭാഷണം നടത്തി. തുടര്‍ന്ന് കല്ല്യാശ്ശേരിയിലേക്ക്.
കല്ല്യാശ്ശേരിയിലെത്തുമ്പോഴേക്കും യോഗപരിപാടികള്‍ ആരംഭിച്ചിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകേണ്ടതിന്റെയും സുരേന്ദ്രന്‍ ജയിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റിയുള്ള പ്രസംഗത്തിനിടെയാണ് സ്ഥാനാര്‍ത്ഥി എത്തുന്നത്. കാറില്‍നിന്നിറങ്ങിയപ്പോള്‍ പാര്‍ട്ടി ഗ്രാമത്തിലും നിറഞ്ഞു നിന്ന ആള്‍കൂട്ടം മുദ്രാവാക്യം വിളികളുമായി സുരേന്ദ്രനെ വേദിയിലേക്കാനയിച്ചു. വേദിയിലെത്തിക്കഴിഞ്ഞും യുവാക്കള്‍ സുരേന്ദ്രന് ജയ് വിളിക്കുന്നത് തുടരുന്നുണ്ടായിരുന്നു.
കല്ല്യാശ്ശേരിയിലെ വോട്ടര്‍മാരെ കണ്ടശേഷം ഇരിണാവിലെ പൊതുയോഗത്തിലേക്കായിരുന്നു യാത്ര. അവിടെ ആദ്യാകാല സ്വയംസേവകനായിരുന്ന അടുത്തിടെ അന്തരിച്ച ഗംഗാധരന്റെ വീട് സന്ദര്‍ശിച്ച കുടുംബാംഗങ്ങളുമായി ദു:ഖം പങ്കിട്ടു. തുടര്‍ന്ന് ചൈനാക്ലേ റോഡിലെ വേദിയിലെത്തി. പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് തളര്‍വാതം വന്ന് കിടപ്പിലായ ആദ്യകാല പ്രവര്‍ത്തകന്‍ കുന്നൂല്‍ ബാലനെ വീട്ടില്‍ ചെന്ന് കണ്ടു. അവിടെ നിന്നു നേരെ പോയത് സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക്. സ്‌കൂളില്‍ ചെന്ന് അധികൃരെ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു.
പിന്നീട് 3.30-ാടെ വെങ്ങരയിലെ സംഘകുടുംബാംഗമായ പി.നാരായണന്റെ വീട്ടില്‍ ഉച്ചഭക്ഷണം. അതിന് ശേഷം അവിടെയുള്ള പ്രിയദര്‍ശിനി സ്‌കൂളിനന്റെ വാര്‍ഷികാഘോഷത്തിലും പര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിലും അല്‍പനേരം ചിലവഴിച്ചു. വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വ്വമാണ് ജനനായകന് സ്വീകരണം നല്‍കിയത്. സുരേന്ദ്രന്റെ അഭ്യര്‍ത്ഥനയെ മാനിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ക്കായെത്തിയ വനിത വാദ്യസംഘക്കാര്‍ സുരേന്ദ്രന് മുന്നില്‍ അല്‍പനേരം വിജയതാളം കൊട്ടി.
വോട്ടഭ്യര്‍ത്ഥനക്ക് ശേഷം പഴയങ്ങാടി വ്യാപാരഭവനില്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി. വ്യാപാരികള്‍ നിവേദനവും നല്‍കി.
തെരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി ഇത് രണ്ടാം തവണയാണ് സുരേന്ദ്രന്‍ കല്ല്യാശ്ശേരിയിലെത്തുന്നത്. മുമ്പത്തേക്കാളും ആവേശോജ്വലമായ സ്വീകരണമാണ് ഇത്തവണ സുരേന്ദ്രന് നാട്ടുകാര്‍ നല്‍കിയത്. പൊട്ടില, ശ്രീസ്ഥ, അടുത്തില, കുഞ്ഞിമംഗലം, എടാട്ട്, ഏഴിലോട്, പിലാത്തറ, സ്ഥലങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പരിയാരത്ത് പര്യടനം സമാപിച്ചു.



No comments:
Post a Comment