അമ്പലപ്പുഴ: ശ്വാസ തടസത്തെ തുടര്‍ന്നു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാതശിശുവിന്റെ അന്നനാളത്തില്‍ കുടുങ്ങിയ നാണയവും സ്‌കെച്ച് പേനയുടെ അടപ്പും റബറും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അമ്പലപ്പുഴ കരുമാടി ആമയിട ദേവസ്വം പറമ്പില്‍ ശ്രീജിത്ത് - ശ്രീലേഖ ദമ്പതികളുടെ 20 ദിവസം പ്രായമുളള ആണ്‍കുട്ടിയുടെ അന്നനാളത്തിലാണ് ഇവ കുടുങ്ങിയത്.
ശ്വാസതടസ്സവും മുലപ്പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ട് കാണിച്ചതിനെയും തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലെ നവജാത ശിശുവിഭാഗം അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഒരു രൂപയുടെ വലിയ നാണയം, വലിയ സ്‌കെച്ച് പേനയുടെ അടപ്പ്, റബറിന്റെ കഷ്ണം എന്നിവ കണെ്ടത്തിയത്. വെളളിയാഴ്ച രാവിലെ 11.15 ഓടെ നവജാതശിശുവിഭാഗം മേധാവി ഡോ. എം സി അജയകുമാറിന്റെ നേതൃത്വത്തില്‍ കുട്ടിയെ ശസ്ത്രക്രീയക്ക് വിധേയനാക്കി. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇവ പുറത്തെടുത്തത്. എങ്ങനെ ഇവ കുട്ടിയുടെ അന്നനാളത്തില്‍ എത്തിയെന്ന് വ്യക്തമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകട നില തരണം ചെയ്യാത്തതിനാല്‍ കുട്ടി ഇപ്പോഴും അത്യാഹിതവിഭാഗത്തിലാണ്. അസി. പ്രഫ ഡോ. ബീന സീനിയര്‍ ലക്ചറര്‍ ഡോ. ലെയ്ക്, ഡോ.പ്രഭാഷ്, ഡോ. ഹരി. ഡോ. യമുന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

No comments:
Post a Comment