കാസര്‍കോട്: ഇത്തവണ കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി നായന്മാര്‍മൂലയില്‍ പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടാകാന്‍ സാധ്യതയുണെന്നും അതിനാല്‍ രാജ്യം ശിഥിലമായിപ്പോകാതിരിക്കാന്‍ മതേതരമുന്നണിയായ യുപിഎ അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാധ്യമായി സര്‍ക്കാരിന് ഭരണാനുകൂലവികാരമുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ടി.യു കുടുംബസംഗമം ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ചെര്‍ക്കളം അബ്ദുള്ള അദ്ധ്യക്ഷനായിരുന്നു, ഇബ്രാഹിം സിറാജ് സേട്ട്, പി.കെഫിറോസ്, ബാലകൃഷ്ണ വോര്‍കുട്‌ലു, എം.സി ഖമറുദ്ദീന്‍,എന്‍ എ നെല്ലിക്കുന്ന്, എ അബ്ദുറഹിമാന്‍, ബാലകൃഷ്ണന്‍ പെരിയ, ബഷീര്‍ വെള്ളിക്കോത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, ആര്‍.ഗംഗാധരന്‍, കെ. ഖാലിദ്, അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള, എല്‍.എ മഹ്മൂദ് ഹാജി, പുരുഷോത്തമന്‍ നായര്‍, ജോര്‍ജ്ജ് പൈനാപ്പള്ളി, ഖാദര്‍ പാലോത്ത്, ബി.കെ അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു.





No comments:
Post a Comment