കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ ആഹോരാത്രം പരിശ്രമിച്ച മുന്‍ ഡി.വൈ.എസ്.പി. ഹബീബുറഹ്മാന് വൃദ്ധ ജന ക്ഷേമ വകുപ്പിന്റെ കമ്മിഷണര്‍ സ്ഥാനം നല്കിയത് പിന്‍വലിക്കണമെന്ന് ഖാസി സംയുക്ത സമര സമിതി ഭാരവാഹികള് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നീണ്ട നാല്പ്പത് വര്ഷക്കാലം സമുദായത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസ പരമായ മുന്നേറ്റത്തിനും വേണ്ടി സ്വന്തം ജീവിതം തന്നെ സമര്പ്പിച്ച സ്വാതികനും വൃദ്ധനുമായ, ഇതര മതസ്ഥര്‍ പോലും ആദരിച്ചിരുന്ന ഒരു പണ്ഡിതന്റെ ദുരൂഹ മരണത്തിന്റെ പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാന്‍ മെനക്കെടാതെ ഖാസിയുടെ മരണം മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മുന്‍ ഡി.വൈ.എസ്.പിക്ക് വൃദ്ധ ജനങളുടെ ക്ഷേമം അന്വേഷിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഖാസിയുടെ മക്കളും, സംയുക്ത സമര സമിതിയും എം.പിക്കും, എം എല്‍.എ മാര്ക്കും, മുഖ്യ മന്ത്രി, ആഭ്യന്തര മന്ത്രി, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി, പ്രധാന മന്ത്രി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ പരാതികള്‍ നല്കിയെങ്കിലും പരാതികളൊന്നും പരിഗണിക്കുക പോലും ചെയ്തില്ല. നല്കുന്ന പരാതികള്‍ ഏറ്റു വാങ്ങി പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ കഴിഞ്ഞ നാല് വര്ഷമായിട്ടും യാതൊരു വിധ നടപടികളും കൈകൊള്ളാത്ത സാഹചര്യത്തിലാണ് നീതി നിഷേധത്തിനെതിരെ വോട്ട് നിഷേധിക്കാന്‍ സംയുക്ത സമര സമിതി രംഗത്തിറങ്ങുന്നത്.
ഖാസി കേസില്‍ ഖാസിയുടെ കുടുംബത്തിനു നീതി ലഭ്യമാക്കി കൊടുക്കാന്‍ ഇലക്ഷന് മുന്‍പായി തയ്യാറായില്ലെങ്കില്‍ ഖാസി പ്രതിനിധീകരിച്ചിരുന്ന നൂറിലധികം വരുന്ന മഹല്ല് ജമാഅത്തുകളിലും മറ്റു അനുഭാവ ജനങ്ങള്‍ക്കിടയിലും നിഷേധ വോട്ടിനു വേണ്ടി പ്രചരണം തുടങ്ങുമെന്നും ഖാസി സംയുക്ത സമര സമിതി ഭാരവാഹികളായ ഇ. അബ്ദുല്ല കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ, മുസ്തഫ എതിര്‍ത്തോട്, ഇബ്രാഹിം ചെര്‍ക്കള എന്നിവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment