Latest News

സ്ത്രീപീഡനക്കേസുകളില്‍ കര്‍ശന ശിക്ഷ ഉറപ്പു വരുത്തണം: ഖമറുന്നീസ അന്‍വര്‍

കാസര്‍കോട്: സ്ത്രീ പീഡനക്കേസുകളില്‍ പ്രതികള്‍ക്കു കര്‍ശന ശിക്ഷ ഉറപ്പു വരുത്താന്‍ സാധിക്കണമെന്ന് സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അധ്യക്ഷ ഡോ. ഖമറുന്നീസ അന്‍വര്‍ പറഞ്ഞു.

പീഡനക്കേസുകളില്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ വിമുഖത കാട്ടരുത്. നിയമങ്ങളെക്കുറിച്ച് താഴെത്തട്ടില്‍ ബോധവത്കരണം ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം സന്തോഷകരമായ കുടുംബജീവിതം പ്രദാനം ചെയ്യുന്നതിന് ഉപകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. ഇതു ഭര്‍ത്താക്കന്മാരെ ശിക്ഷിക്കാനുള്ള നിയമം മാത്രമായി കരുതരുത്. നിയമം ദുരുപയോഗം ചെയ്യാതെ സ്ത്രീകള്‍ക്ക് നിര്‍ഭയമായും സമാധാനപരമായും വിവേചനത്തോടെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.