Latest News

സുന്നി സംഘ ശക്തി വിളിച്ചോതി താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളനം സമാപിച്ചു

കാസര്‍കോട്: ജില്ലയിലെ സുന്നി സംഘ ശക്തി വിളിച്ചോതി ആയിരങ്ങളുടെ സംഗമത്തോടെ എസ്.വൈ.എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച താജുല്‍ ഉലമ അനുസ്മരണ ആദര്‍ശ സമ്മേളനത്തിന് പ്രൗഢ സമാപ്തി.

പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്പീഡ് വേ ഗ്രൗണ്ടും പരിസരവും കവിഞ്ഞ് ദേശീയ പാതയില്‍ നിറഞ്ഞൊഴുകിയ സുന്നി ജനസാഗരം താജുല്‍ ഉലമ കാണിച്ചു തന്ന ആദര്‍ശത്തിന്റെ സംരക്ഷണത്തിന് സ്വയം സമര്‍പണം ചെയ്യുമെന്ന പ്രതിജ്ഞയോടെയാണ് രാത്രി വൈകി പിരിഞ്ഞു പോയത്.
ആദര്‍ശ ഐക്യത്തിനുള്ള സുന്നി സംഘടനകളുടെ സന്നദ്ധത ഒരിക്കല്‍ കൂടി വിളംബരം ചെയ്ത സമ്മേളനത്തില്‍ പ്രസംഗിച്ചവരെല്ലാം ഉള്ളാള്‍ തങ്ങളുടെ മുക്കാല്‍ നൂറ്റാണ്ട് നീണ്ട ത്യാഗജീവിതം അനാവരണം ചെയ്തു. സമസ്തയുടെയും സുന്നി സംഘടനകളുടെയും സമുന്നത നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നു അനുസ്മരണ സമ്മേളനം. സുന്നി പണ്ഡിത നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം അഴിച്ചു വിടുന്ന ദുരാരോപണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുയര്‍ത്തുന്നതായി സുന്നി മഹാസമ്മേളനം.

ഉള്ളാള്‍ തങ്ങളുടെ മകനും സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് മുഖ്യാതിഥിയായി സംബന്ധിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സയ്യിദ് സമസ്ത ഉപാധ്യക്ഷന്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറാംങ്ങളായ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം തുടങ്ങിയവര്‍ താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണ പ്രഭാഷണം നടത്തി.

ഉള്ളാള്‍ തങ്ങളുടെ മൂത്ത മകന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എസ്.എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.ജെ.എം ജില്ലാ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എ.ബി മൊയ്തു സഅദി, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, ഹുസൈന്‍ സഅദി, സയ്യിദ് അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹസ്ബുല്ലാഹ് തളങ്കര, സി.എന്‍ ജഅ്ഫര്‍, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, പെരുമ്പ യൂസുഫ് ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ജബ്ബാര്‍ ഹാജി, ഹാജി അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
ഉച്ചക്ക് ജില്ലാ സുന്നി സെന്ററില്‍നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, സയ്യിദ് യു.പി എസ് തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അബ്ദുറഹ്മാന്‍ അഹ്്‌സനി നേതൃത്വം നല്‍കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.