Latest News

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: പി ജെ ജോസഫ് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ബുധനാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം ജലവിഭവമന്ത്രി പി ജെ ജോസഫ് ബഹിഷ്‌കരിച്ചു. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. ജോസഫിനെ അനുകൂലിക്കുന്ന നേതാക്കളായ ടി യു കുരുവിള, മോന്‍സ് ജോസഫ്, ആന്റണി രാജു എന്നിവരുമായി മന്ത്രി പി ജെ ജോസഫ് രാവിലെ കൂടിക്കാഴ്ച നടത്തി.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുമായി മന്ത്രി പി ജെ ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനിടെ ബുധനാഴ്ച രാവിലെ 10.30 ന് രാജിവെക്കുമെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പ്രഖ്യാപിച്ചിട്ടുള്ളത്.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി ജെ ജോസഫ് രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഓഫീസ് മെമ്മോറാണ്ടത്തെക്കുറിച്ച് പഠിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തന്നെയാണ് അദ്ദേഹമുള്ളത്. ജോസഫിനെ അനുകൂലിക്കുന്ന നേതാക്കള്‍ ആന്റണി രാജിവിന്റെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, P.J.Joseph.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.