കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാടും നഗരവും ആവേശപൊലിമയില്‍ നില്‍ക്കുമ്പോള്‍ മാപ്പിളപ്പാട്ടിന്റെ ഈരടികളോടു കൂടിയ പാരഡി ഗാനങ്ങളുമായി പ്രചാരണത്തിനു കൊഴുപ്പേകാനുളള തിരക്കിലാണ് പുലിക്കുന്ന് അസീസ്
കാസര്‍കോട് ആലിയ ലോഡ്ജ് പരിസരത്തെ സ്വന്തം സ്റ്റുഡിയോയില്‍ സ്ഥാനാര്‍ഥികളുടെ ഇഷ്ടപ്രകാരം ഓഡിയോ, വീഡിയോ സി.ഡികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് കാസര്‍കോടിന്റെ സ്വന്തം പാട്ടുകാരന്‍ അസീസ്. മലയാള സിനിമയിലെയും മാപ്പിളപ്പാട്ടിലെയും ആല്‍ബങ്ങളിലെയും ഹിറ്റ് ഗാനങ്ങളെ അനുകരിച്ചാണ് പാരഡി ഗാനങ്ങള്‍ ഒരുക്കുന്നത്.
1980കളില്‍ കാസര്‍കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുന്‍മന്ത്രി സി ടി അഹമ്മദലിക്കു വേണ്ടിയാണ് ആദ്യം മാപ്പിളപ്പാട്ടിന്റെ ശീലില്‍ പാരഡി ഗാനങ്ങള്‍ രചിച്ചതെന്ന് അസീസ് പറഞ്ഞു. 8 ഗാനങ്ങളാണ് ആദ്യകാലത്ത് സി ടി അഹമ്മദലിക്കു വേണ്ടി പാടിയത്. ഇതിന് 500 രൂപ പ്രതിഫലം ലഭിച്ചു.

പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികള്‍ അസീസിനെ സമീപിക്കുകയായിരുന്നു. മാപ്പിളകവി എം കെ അഹ്മദ് പള്ളിക്കര രചിച്ച വരികളായിരുന്നു ഏറ്റവും കൂടുതല്‍ പാരഡിയായി അവതരിപ്പിച്ചത്. മണ്‍മറഞ്ഞ ഗായകന്‍ കുട്ടി ആമുവിനോടൊപ്പവും അസീസ് കാസറ്റ് ഇറക്കിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും മത്സര രംഗത്തിറങ്ങുന്ന കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ അബ്ബാസ് മുതലപ്പാറയ്ക്കു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ കാസറ്റുകള്‍ ഇറക്കിയത്.
ലോക്‌സഭാ, നിയമസഭാ, ത്രിതല പഞ്ചായത്തുകളിലേക്കായി ഇതിനകം ആയിരത്തിലധികം പാരഡി ഗാനങ്ങള്‍ തയ്യാറാക്കി. ഇപ്പോള്‍ ഒരു സി.ഡിക്ക് 5000 മുതല്‍ 10,000 രൂപവരെ പ്രതിഫലം ലഭിക്കുന്നുണ്ട്. നേരത്തെ ഒരു പാട്ട് തയ്യാറാക്കാന്‍ ഒരാഴ്ച സമയമെടുത്തിരുന്നു. എന്നാലിപ്പോള്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ജോലി എളുപ്പമാക്കി. സമീമ തൃക്കരിപ്പൂര്‍, റിയാസ് നായന്മാര്‍മൂല, ഹനീഫ് ചെങ്കള, വീണ പയ്യന്നൂര്‍ എന്നിവരാണ് അസീസിനൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നത്.
കല്ല്യാണം, താരാട്ട്, കാത്കുത്ത്, സുന്നത്ത് കല്ല്യാണം തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് ആശംസാ ഗാനങ്ങള്‍ ഒരുക്കി മലബാറിലെ മുസ്‌ലിം കുടുംബങ്ങളുടെ പ്രിയങ്കരനായ ഈ ഗായകന്റെതായി നിരവധി ഓഡിയോ വീഡിയോ കാസററുകള്‍ ഇതിനകം മാര്‍ക്കററിലിറങ്ങിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment