Latest News

'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിലേക്ക് അബ്ദുള്‍റസാഖ് എം.എല്‍.എ. രണ്ടേക്കര്‍ നല്കി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ അഭിമാനപദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്ന 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിലേക്ക് പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. രണ്ടേക്കര്‍ സംഭാവനയായി നല്കി. സ്വന്തം മണ്ഡലമായ മഞ്ചേശ്വരം ഉള്‍പ്പെടുന്ന പൈവളിഗെ വില്ലേജില്‍ ഒരേക്കറും ജന്മനാടായ ചെങ്കളയില്‍ ഒരേക്കറുമാണ് അദ്ദേഹം നല്കിയത്.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയവിതരണമേളയ്ക്കിടെ റവന്യൂമന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സദസ്സ് നിറഞ്ഞ കൈയടിയോടെ അത് ഏറ്റുവാങ്ങി.

പദ്ധതിയിലേക്ക് ഭൂമിനല്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് താനാണെന്നും അത് നടപ്പാക്കിയത് അബ്ദുള്‍റസാഖ് ആയിരിക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യഥേഷ്ടം ഭൂമി കൈവശംവെയ്ക്കുന്ന ജാതി-മത സംഘടനകള്‍ പദ്ധതിയിലേക്ക് ഭൂമിനല്കാന്‍ തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എം.എല്‍.എ.യ്ക്കുപുറമെ കുമ്പള കോയിപ്പാടി വില്ലേജില്‍ ഇച്ചിലംപാടി ഷെയ്ക്ക് അലിയുടെ മകന്‍ അബ്ബാസ് അലി കിദൂരില്‍ 27 സെന്റും പദ്ധതിയിലേക്ക് നല്കി. അബ്ബാസ് അലിയെ മന്ത്രി ചെന്നിത്തല പൊന്നാടയണിയിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അമ്മയുടെപേരിലുള്ള 37 സെന്റ് നല്കി റവന്യൂമന്ത്രിയും മാതൃകയായിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനപ്രസംഗത്തിനിടെ സദസ്സിനെ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.