കാസര്‍കോട്: സമസ്ത ജില്ലാ പ്രസിഡണ്ടും മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസിയുമായ ത്വാഖ അഹമദ് മൗലവി അടക്കമുള്ള സുന്നീ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന്റെ യഥാര്‍ത്ഥകാരണം ഇനിയും കണ്ടെത്താന്‍ കഴിയാത്തതിലും റിട്ട. എസ്.പി പി. ഹബീബ് റഹ്മാനെ, മുതിര്‍ന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിക്കുന്ന ബോര്‍ഡിനെ കുറിച്ച് പഠിക്കാനുള്ള കമ്മീഷന്റെ തലവനാക്കിയതിലും സുന്നീനേതാക്കള്‍ക്കുള്ള പ്രതിഷേധം മറനീക്കി
പുറത്തുവന്നസാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് സുന്നീ നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചത്. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവരുമായാണ് ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ അരമണിക്കൂറിലേറെ നേരം ചര്‍ച്ച നടത്തിയത്.
ഖാസി വധക്കേസ് അന്വേഷണത്തിലും ഹബീബ് റഹ്മാന്റെ നിയമനത്തിലും സുന്നീ പ്രവര്‍ത്തകര്‍ അതൃപ്തിയിലാണെന്ന് മനസ്സിലാക്കി സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖാണ് ആദ്യം സുന്നീ നേതാക്കളെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ചൊവ്വാഴ് ഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ സിദ്ദീഖ് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സുന്നീ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
ഖാസി വധക്കേസ് അന്വേഷണം സി.ബി.ഐയുടെ പുതിയ ടീമിനെ ഏല്‍പ്പിക്കണമെന്നും ഹബീബ് റഹ്മാന്റെ നിയമനം റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും ചര്‍ച്ച നടത്താമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. സ്ഥാനാര്‍ത്ഥി സിദ്ദീഖ്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.സി.സി. നിര്‍വാഹക സമിതിഅംഗം പി.എ. അഷ്‌റഫലി, മുസ്ലിംയൂത്ത് ലീഗ് ഉദുമ മണ്ഡലം ഭാരവാഹികളായ ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment