കാസര്‍കോട്: തെരഞ്ഞെടുപ്പ് വിജയത്തിന് അനുഗ്രഹം തേടി ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ചരിത്രപ്രധാനമായ കല്ല്യോട്ട് ശ്രീഭഗവതി ക്ഷേത്ര കഴകത്തിലെത്തി. യാദവ സമുദായത്തിന്റെ പ്രധാനപ്പെട്ട കഴകങ്ങളിലൊന്നാണ് കല്ല്യോട്ട് കഴകം. ക്ഷേത്രത്തിലെത്തിയ സുരേന്ദ്രന്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മെയ് 19 മുതല്‍ നടക്കുന്ന കലശാട്ടിന്റെ ഭാഗമായി നടത്തിയ ചരിത്ര സെമിനാറില്‍ സംബന്ധിച്ചു.
വിശിഷ്ട വ്യക്തികളുടെയും തറവാട്ടച്ചന്മാരുടെയും സ്ഥാനികരുടെയും അനുഗ്രഹം വാങ്ങി. ക്ഷേത്ര സ്ഥാനികരായ കുഞ്ഞിരാമന്‍ മുത്തച്ചന്‍, കുഞ്ഞിരാമന്‍ തോക്കാനംവീട്, കണ്ണച്ചന്‍ അറംപള്ളം എന്നിവര്‍ സുരേന്ദ്രനെ അനുഗ്രഹിച്ച് സര്‍വ്വമംഗളങ്ങളും നേര്‍ന്നു. സെമിനാര്‍ നടക്കുന്ന വേദിയിലെത്തിയ സുരേന്ദ്രനെ ക്ഷേത്രം ഭാരവാഹികളായ എം.കെ.കൃഷ്ണന്‍, വി.കേളു മാസ്റ്റര്‍, കെ.ഷീല, ശാരദ തുടങ്ങിയവര്‍ സ്വീകരിച്ചു. ''സുരേന്ദ്രന്റെ പ്രചരണത്തെക്കുറിച്ചാണല്ലോ എന്നും കേള്‍ക്കുന്നത്'' എന്ന കമന്റും ഇതിനിടയില്‍ ഉണ്ടായി.

മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന വ്യക്തികളെ വീട്ടില്‍ പോയി സന്ദര്‍ശിക്കുക എന്നതായിരുന്നു ഞായറാഴ്ച പര്യടനത്തിന്റെ പ്രധാന അജണ്ട. അതുകൊണ്ട് തന്നെ പതിവില്‍ നിന്നുംവ്യത്യസ്തമായിരുന്നു സുരേന്ദ്രന്റെ ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് ദിനം. കുമ്പള, ധര്‍മ്മത്തടുക്ക, കട്ടത്തടുക്ക തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന വ്യക്തികളെയാണ് കണ്ടത്. തുടര്‍ന്ന് മായിപ്പാടിയിലെ രാജരാജേശ്വരി ക്രിക്കറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിക്കറ്റ് കളി മത്സര സ്ഥലത്തേക്ക്.
യുവാക്കളോടൊപ്പം അല്‍പനേരം ബാറ്റും ബോളും കയ്യിലെടുത്തു. തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയുന്ന കെ.സുരേന്ദ്രന് ക്രിക്കറ്റ് മത്സരത്തിലെ തന്ത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച് യുവാക്കളെ കയ്യിലെടുത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ സിക്‌സറടിച്ചു. പിന്നീട് കുഡ്‌ലു രാംദാസ് നഗറിലെ ശിവകൃഷ്ണ ക്ലബിലേക്ക്. അവിടെ ക്ലബ് അംഗങ്ങളുമായി അല്‍പനേരം തെരഞ്ഞെടുപ്പ് കാര്യങ്ങള്‍. വോട്ടഭ്യര്‍ത്ഥനയ്ക്ക് ശേഷം നേരെ കാനത്തൂരിേക്ക്....
കാനത്തൂരില്‍ രണ്ടുദിവസങ്ങളായി പറയംപള്ളം ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ട് മഹോത്സവം നടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന മഹോത്സവം. വെയിലിന്റെ കാഠിന്യം വകവെയ്ക്കാതെ സുരേന്ദ്രന്‍ നേരെ ദൈവങ്ങള്‍ കോലരൂപത്തില്‍ ആടിത്തിമര്‍ക്കുന്ന മറക്കളത്തിലേക്ക്. മറക്കളത്തില്‍ അപ്പോള്‍ കോരച്ചന്‍ തെയ്യത്തിന്റെ കോലം അരങ്ങൊഴിഞ്ഞിരുന്നു. ചെണ്ടക്കാര്‍ മേളം അവസാനിച്ചപ്പോള്‍ കാണികളുടെ ശ്രദ്ധ സുരേന്ദ്രനിലേക്കായി.
ചാനലില്‍ കണ്ടു പരിചയമുള്ള മുഖം കണ്ടപ്പോള്‍ ജനം തിരിച്ചറിഞ്ഞു. അവരെ അഭിവാദ്യം ചെയ്ത ശേഷം ദേവസ്ഥാനത്ത് ചെന്ന് തൊണ്ടച്ചനെ വണങ്ങി വിജയത്തിനായി പ്രാര്‍ത്ഥിച്ചു. പിന്നീട് വിവിധ കേന്ദ്രങ്ങളില്‍ കുടുംബസംഗമങ്ങള്‍.

No comments:
Post a Comment