കാസര്‍കോട്: ചുമര്‍തുരന്ന്പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിക്ക് എട്ടുകൊല്ലം കഠിനതടവും 6,000 രൂപ പിഴയും. കൊല്ലങ്കാനയിലെ സി.എ.അബ്ദുള്‍ ലത്തീഫിനെ (ചരലില്‍ ലത്തീഫ്-44) യാണ് ജില്ലാ ജഡ്ജി എം.ജെ.ശക്തിധരന്‍ ശിക്ഷിച്ചത്.
2002 ഒക്ടോബര്‍ 13ന് പുലര്‍ച്ചെ നാലിനാണ് സംഭവം. കൊല്ലങ്കാനയിലെ വീട്ടില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ചുമരിന്റെ നാലുകല്ലുകള്‍ അടര്‍ത്തിമാറ്റിയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. രണ്ടാം പ്രതിയായിരുന്ന മുനീറിനെ 2011ല്‍ കോടതി വെറുതെ വിട്ടിരുന്നു.
ഒമ്പത് സാക്ഷികളെയാണ് വിസ്തരിച്ചത്. ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍, മാനഭംഗപ്പെടുത്തല്‍ എന്നിവയ്ക്കാണ് ശിക്ഷ. പിഴത്തുക മാനഭംഗത്തിനിരയായ കുട്ടിക്ക് നല്കണമെന്നും കോടതി ഉത്തരവിട്ടു. കാസര്‍കോട് എസ്.ഐ. ആയിരുന്ന എന്‍.വിജയനാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.ഷുക്കൂര്‍ ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment