കാസര്‍കോട്: മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് സമുദായത്തെ നയിക്കാനുള്ള പ്രാപ്തി സുന്നി സംഘടനകള്‍ക്കുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉ ലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജില്ലാ എസ് വൈ എസ് കാസര്‍കോട് സംഘടിപ്പിച്ച താജുല്‍ ഉലമ അനുസ്മരണ-ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുക്കാല്‍ നൂറ്റാണ്ടു കാലം സുന്നി പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച മഹാനായ നേതാവിന്റെ അനുസ്മരണമാണിത്. മരണശേഷവും താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സമൂഹത്തിന് വഴികാട്ടുകയാണ്. അതുല്യമായ കര്‍മസാഫല്യം വഴി ജനമസ്സുകളില്‍ താജുല്‍ ഉലമ എന്നും ജീവിക്കും. നാലു പതിറ്റാണ്ടു കാലം താജുല്‍ ഉലമ നേതൃത്വം നല്‍കിയ സഅദിയ്യയില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി വലിയൊരു സൗധത്തിന് തറക്കല്ലിട്ടിരിക്കുകയാണ്. ഇതേ മാതൃകയില്‍ നാടൊട്ടുക്കും താജുല്‍ ഉലമയുടെ സ്മരണ നിറയുകയാണ്.
താജുല്‍ ഉലമയുടെ വിയോഗത്തോടെ സുന്നി പ്രസ്ഥാനത്തിന്റെ കാലിനടിയില്‍ നിന്ന് മണ്ണ് ഒലിച്ചുപോവുമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. ആരുടെ കാലിനടിയിലെ മണ്ണാണ് ഒലിച്ചതെന്ന് ജില്ലയിയുടെ ഏതാനും ഭാഗങ്ങളില്‍ നിന്ന് തടിച്ചു കൂടിയ സുന്നി സഹസ്രത്തെ കണ്ട് വിലയിരുത്തട്ടെ.

ആരെങ്കിലും എന്തെങ്കിലും വിളിച്ചു കൂവുന്നതിന് മറുപടി പറയാന്‍ ഞങ്ങളില്ല. തിരുകേശ വിഷയമടക്കം എല്ലാ കാര്യത്തിലും ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഒരു അഭിപ്രായ ഭിന്നതയുടെ വിഷയം ഇവിടെയില്ല. മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശ സംബന്ധമായി ആ സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പറയുന്നത് തന്നെയാണ് ആധികാരികത. അതിനെതിരെ ആരെങ്കിലും ഒച്ചവെച്ചിട്ട് കാര്യമില്ല. താജുല്‍ ഉലമ കാട്ടിയ ആദര്‍ശവഴിയില്‍ പ്രസ്ഥാനത്തെ സുശക്തമായി മൂന്നോട്ട് നയിക്കാനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ട്.
ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് നേതാക്കളെ നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടതില്ല. എസ്.വൈ.എസ് 1954ല്‍ ഉണ്ടാക്കിയത് മുതല്‍ ഇന്ന് വരെ അതിനു നേതൃത്വം നല്‍കിയ ഞങ്ങളോട് ആരും അതിന്റെ പാരമ്പര്യം പഠിപ്പിക്കാന്‍ വരേണ്ടതില്ല. ഭീഷണികള്‍ക്കുമുമ്പില്‍ ഒരിക്കലും സുന്നികള്‍ മുട്ടു മടക്കില്ല. അനാവശ്യ വിവാദങ്ങളില്‍ തളച്ചിട്ട് സമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കണം സമൂഹത്തിന്റെ വിശാല താത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണം.
അല്ലാഹുവിന്റെ മതം കൊണ്ട് ആരും കളിക്കരുത്. വിവാദങ്ങളില്‍ മുഴുകി വിലപ്പെട്ട സമയം കളയരുത്. വിശ്വാസവും സല്‍ കര്‍മവും കൈമുതലാക്കി സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കാനുള്ള ഖുര്‍ആനിന്റെ അധ്യാപനം സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നെും എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് നേതാക്കളെ നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടതില്ല. എസ്.വൈ.എസ് 1954ല്‍ ഉണ്ടാക്കിയത് മുതല്‍ ഇന്ന് വരെ അതിനു നേതൃത്വം നല്‍കിയ ഞങ്ങളോട് ആരും അതിന്റെ പാരമ്പര്യം പഠിപ്പിക്കാന്‍ വരേണ്ടതില്ല. ഭീഷണികള്‍ക്കുമുമ്പില്‍ ഒരിക്കലും സുന്നികള്‍ മുട്ടു മടക്കില്ല. അനാവശ്യ വിവാദങ്ങളില്‍ തളച്ചിട്ട് സമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കണം സമൂഹത്തിന്റെ വിശാല താത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണം.
അല്ലാഹുവിന്റെ മതം കൊണ്ട് ആരും കളിക്കരുത്. വിവാദങ്ങളില്‍ മുഴുകി വിലപ്പെട്ട സമയം കളയരുത്. വിശ്വാസവും സല്‍ കര്‍മവും കൈമുതലാക്കി സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കാനുള്ള ഖുര്‍ആനിന്റെ അധ്യാപനം സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നെും എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment