കുണ്ടാര്‍ കട്ടത്തുബയല്‍ കോളനിനിവാസികളെക്കണ്ട സിദ്ദിഖ് തുടര്‍ന്ന് മഞ്ഞമ്പാറ, ആദൂര്‍, മുള്ളേരിയ, എന്നിവിടങ്ങളില്‍ കാത്തുനിന്ന ജനസദസ്സിലേക്ക് ഓടിയടുത്തു കാര്‍ഷികമേഖലയായ ഇവിടുത്തുകാര്‍ക്ക് പരാതികള്‍ ഏറെയും കുടിവെള്ളപ്രശ്‌നവും, വികസനമുരടിപ്പുമായിരുന്നു.
തുടര്‍ന്ന് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൂത്തപ്പലം, നാട്ടക്കല്‍, പളളപ്പാടി, ഐത്തടുക്ക, നെട്ടണിഗെ, കുതളപ്പാറ, ബജ, കിന്നിങ്കാര്‍, എന്നിവിടങ്ങളിലെ കന്നടയിലെ വോട്ടഭ്യര്‍ത്ഥനകള്‍ക്ക് വോട്ടര്‍മാരുടെ ഹര്‍ഷാരവത്തോടെയുള്ള സ്‌നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി കുംബഢാജെ പഞ്ചായത്തിലേക്ക് ഓടിയെത്തുമ്പോഴേക്കും നിശ്ചയിച്ച സമയത്തില്‍ നിന്നും മൂന്നുമണിക്കൂര്‍ പിന്നിലായിരുന്നു.
ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലിലും നൂറുകണക്കിനാളുകള്‍ ആവേശം അലകടലാക്കി കാത്തിരുന്നപ്പോള്‍ തികഞ്ഞവിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥി ജനമനസ്സുകളില്‍ ഇടംനേടി. വഴിനീളെ കാത്തിരുന്ന പ്രവര്‍ത്തകരെ വാഹനത്തില്‍ നിന്നിറങ്ങി മുഖം കൊടുത്ത് വോട്ടഭ്യര്‍ത്ഥിച്ചും, കുട്ടികളോട് കുശലം പറഞ്ഞും തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും സിദ്ദിഖിന്റെ ഫോണ്‍ തുരുതുരെ ബെല്ലടിക്കുന്നുണ്ടായിരുന്നു. യാത്രാവേളകളില്‍ അവരെ തിരിച്ചുവിളിക്കാനും, വാട്‌സപ്പിലെ മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം നന്നേപാടുപെട്ടു. വഴിനീളെ 'ഭാഷകളുടെ തട്ടകത്തില്‍ വാക്കുറപ്പിന്റെ പോരാളി' എന്നാലേഘനം ചെയ്ത ഫഌക്‌സ് ബോര്‍ഡുകള്‍ തിങ്ങിനില്ക്കുന്നിടങ്ങളിലേക്ക് കണ്ണോടിക്കാനും അദ്ദേഹം മറന്നില്ല. സെക്കന്റുകള്‍ക്ക് മണിക്കൂറുകളുടെ വിലകല്‍പിച്ചും മുന്‍കൂട്ടിനിശ്ചയിച്ച
പതിനഞ്ചുകേന്ദ്രങ്ങള്‍ക്കുമുന്‍പേ ചര്‍ലടുക്കയില്‍ സമയക്കുറവുമൂലം നിര്‍ത്തുകയായിരുന്നു.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എന്‍.എ.നെല്ലിക്കുന്ന്, കെ.നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍കുട്‌ലു, കരിവെള്ളൂര്‍ വിജയന്‍, കല്ലഗെ ചന്ദ്രശേഖര റാവു, എല്‍.എ മുഹമ്മദ് ഹാജി, അഡ്വ സുബ്ബയ്യ റൈ, സി. ടി. അഹമ്മദലി, ആര്‍ ഗംഗാധരന്‍, എ.ജി നായര്‍, എ. അബ്ദുള്‍റഹിമാന്‍, എ.എ ജലീല്‍, മൂസ. ബി ചെര്‍ക്കളം, മൊയ്തീന്‍ കുഞ്ഞി കൊല്ലംപാടി, അബ്ദുളഌക്കുഞ്ഞി ചെര്‍ക്കള, സി.വി.ജയിംസ്, അബ്ദുറഹിമാന്‍ ഹാജി പടഌ ഹമീദ് ബെദിര, ഷാഫി ഹാജി, കെ. വാരിജാക്ഷന്‍, ബാലകൃഷ്ണന്‍ പെരിയ, മുഹമ്മദ് കുഞ്ഞി, ശ്യാം ഭട്ട്, പക്കീരഷെട്ടി, ആനന്ദ മൊവ്വാര്‍, ബി. രാമപാട്ടാളി, എസ്.കെ. അബ്ബാസ് അലി, അഡ്വ: കാസിം, ഇബ്രാഹിം ബെള്ളൂര്‍, ഹമീദ് പൊസോളിഗെ, മാഹിന്‍ കേളോട്ട്, ബദറുദ്ധീന്‍ മാസ്റ്റര്‍, സി.ആര്‍ ഹമീദ്, ബി.എച്ച് അബ്ദുള്ളക്കുഞ്ഞി, ഹാഷിം കടവത്ത്, അഷറഫ് എടനീര്‍, ഹാഷിം അരിയില്‍, പി.അബൂബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.





No comments:
Post a Comment