Latest News

അപവാദ പ്രചരണത്തില്‍ മനംനെന്ത് ആത്മഹത്യയ്ക്ക ശ്രമിച്ച ഷംസീന മരണത്തിന് കീഴടങ്ങി

ഉദുമ: സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരാപിച്ചെന്ന അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഉദുമ പാക്യാര ബദരിയ നഗറിലെ സക്കീര്‍ നസീമ ദമ്പതികളുടെ മകള്‍ ഷംസീന അവസാനം മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച 12 മണിയോടെയാണ് മംഗലാപുരം എ.ജെ. ആശുപത്രിയില്‍ വെച്ച് മരിച്ചത്.

പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ് വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഷംസീന കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പാക്യാര ബദരിയ്യ നഗറിലുളള വാടക വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ പത്തു ദിവസത്തോളമായി മംഗലാപുരത്തെ എ.ജെ. ആശുപത്രിയിലെ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് കേളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ കാണാതാവുകയും പിന്നീട് ക്ലാസ്സ് മുറിയില്‍ വെച്ച് ഈ ഫോണ്‍ തിരിച്ചു കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മൊബൈല്‍ ഷംസീനയാണ് മോഷ്ടിച്ചതെന്ന് അപവാദ പ്രചരണം നടത്തിയിരുന്നു. ഈ ആരോപണം കേളേജിലെ ഒരു അധ്യാപികയുടെ ഭാഗത്ത് നിന്നും ഉയര്‍ന്നതോടെ മാനസികമായി തകര്‍ന്ന ഷംസീന ആത്മഹത്യയ്ക്ക് മുതിരുകയായിരുന്നു.

മംഗലാപുരത്ത് പോസ്റ്റുമാര്‍ട്ടത്തിന്‌ ശേഷം മൃതദേഹം രാത്രിയോടെ പാക്യാരയിലെത്തിക്കും.
സഹോദരങ്ങള്‍: ജംസീന, ബിലാല്‍, ഫര്‍സാന, ഇര്‍ഫാന, ഖാദര്‍















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.