ഗ്വാളിയോര്‍: മദ്ധ്യപ്രദേശ് രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷിയോപൂരിനു സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ആധുനിക സൂപ്പര്‍ ഹെര്‍ക്കുലിസ് യാത്രാവിമാനം തകര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചതായി സൂചന.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കയില്‍നിന്ന് വാങ്ങിയ ആറ് സി130 ജെ വിമാനങ്ങളിലൊന്നാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആഗ്രയില്‍നിന്ന് യാത്ര തിരിച്ച വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്നത് വ്യക്തമല്ല.
ചെറിയ റണ്‍വേ ഉപയോഗിച്ച് ലൈറ്റില്ലാതെ പോലും ഇറങ്ങാനും ഉയരാനും മാത്രമല്ല ദുര്‍ഘട സാഹചര്യങ്ങളില്‍ താഴ്ന്ന് പറക്കാനും കഴിവുള്ള വിമാനം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സൈനിക വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. മലേഷ്യന്‍ വിമാനം തകര്‍ന്നുവീണപ്പോള്‍ ഇന്ത്യ ഇത്തരമൊരു വിമാനം തിരച്ചിലിനായി നിയോഗിച്ചിരുന്നു. ഉത്തര്‍ഖണ്ഡിലെ ദുരിതബാധിത പ്രദേശങ്ങളിലും ഈ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കപ്പെട്ടിരുന്നു.

No comments:
Post a Comment