കാസര്‍കോട്: കൂടല്മര്ക്കള വില്ലേജിലെ ലിങ്കിനടുത്ത കോളനിയിലെ ഒറ്റമുറിവീടുകളില്‍ ഇനി വൈദ്യുതിവെളിച്ചം തെളിയും. കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്സ് അസോസിയേഷന് നേതൃത്വത്തിലാണ് കോളനിയിലെ പതിന്നാലു വീടുകളില്‍ വയറിങ് നടത്തി വൈദ്യുതിക്കു വേണ്ട സൗകര്യം ചെയ്തത്.
കഴിഞ്ഞ 15 വര്‍ഷമായി വൈദ്യുതിയില്ലാതെ ഇരുട്ടില്‍ താമസിക്കുകയാണ് കോളനിയിലെ 14 വീട്ടുകാര്‍. ഭവനനിര്‍മാണ ബോര്‍ഡിന്റെ സ്കീമില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇവര്‍ക്ക് വീട് ലഭിച്ചത്. എന്നാല്‍ വയറിങ് നടത്തി വൈദ്യുതി കണക്ഷന് എത്തിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ ഇവര്‍ ഇരുട്ടില്‍ കഴിയുകയായിരുന്നു. ഇത് അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് വയറിങ് നടത്തി ഡെപ്പോസിറ്റ് അടച്ച് വൈദ്യുതീകരിക്കാനുള്ള പരിപാടി നടത്തിയതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അധ്യക്ഷനാകും.
പത്രസമ്മേളനത്തില്‍ ജില്ലാ ചെയര്മാന് കെ. നാഗ്രാജ്ഭട്ട്, പി.സുരേന്ദ്ര, മാത്യു പി. ലൂയിസ്, കെ.പ്രസീത, സഹീറ മാഹിന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod, KSEB, Engineer, Power.

No comments:
Post a Comment