കാഞ്ഞങ്ങാട്: ഉത്തരമലബാറിന്റെ ചരിത്രത്തിലിടംനേടിയ കാഞ്ഞങ്ങാട്ടെ കൈലാസ് തിയേറ്ററും ഓര്‍മയായിമാറുന്നു. തിയേറ്റര്‍ നില്ക്കുന്ന സ്ഥലം കര്‍ണാടകയിലെ ബിസിനസ് ഗ്രൂപ്പ് വാങ്ങാന്‍ തീരുമാനിച്ചു. തങ്ങള്‍ക്ക് തിയേറ്റര്‍ നടത്താന്‍ താത്പര്യമില്ലെന്ന് അവര്‍ അറിയിച്ചുകഴിഞ്ഞു. സ്ഥലം കൈമാറുന്നതോടെ തിയേറ്റര്‍ പൊളിക്കും.
കാഞ്ഞങ്ങാട് പട്ടണത്തിന്റെ കണ്ണായ സ്ഥലത്താണ് കൈലാസ് തിയേറ്റര്‍. ഇന്ത്യന്‍സിനിമയുടെ നൂറാംവാര്‍ഷികത്തിന് കേരളത്തില്‍ ആദരിക്കപ്പെട്ട തിയേറ്ററുകളില്‍ കൈലാസും ഉള്‍പ്പെട്ടിരുന്നു.
കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ റോഡിന്റെ തെക്കുഭാഗത്തുള്ള 94 സെന്റ് ഭൂമിയിലാണ് തിയേറ്റര്‍. തിയേറ്റര്‍ കെട്ടിടം നില്ക്കുന്നത് 40 സെന്റിലാണ്. തിയേറ്റര്‍ നടത്തുന്നത് ശ്രീദുര്‍ഗ ടാക്കീസ് എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. എന്നാല്‍, സ്ഥലത്തിന് കമ്പനിക്ക് അവകാശമില്ല. ഭൂപരിഷ്‌കരണകാലത്ത് സ്ഥലത്തിന് പട്ടയം വേണമെന്ന കമ്പനിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളുകയായിരുന്നു. കര്‍ഷകര്‍ക്കാണ് ഭൂമി പതിച്ചുകൊടുക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍വാദം. തുടര്‍ന്ന് കമ്പനി കോടതിയെ സമീപിച്ചു. കേസ് സുപ്രീം കോടതിയിലെത്തി. പക്ഷേ, ഉന്നത നീതിപീഠവും കമ്പനിയെ കൈവിട്ടു.
സിനിമാവ്യവസായം നഷ്ടത്തിലായാല്‍ ഉടമയ്ക്ക് കെട്ടിടം തിരിച്ചുനല്കാമെന്ന ഉടമ്പടിയാണുള്ളത്. നേരത്തേ പലതവണ സ്ഥലം വില്ക്കാന്‍ ഉടമ ശ്രമിച്ചെങ്കിലും തിയേറ്റര്‍നടത്തിപ്പുകാരുടെ താത്പര്യക്കുറവുകാരണം നടന്നില്ല. തിയേറ്റര്‍ നടത്തിപ്പ് ലാഭമല്ലാതായതോടെ സ്ഥലമുടമയുടെ തീരുമാനത്തെ ദുര്‍ഗ ടാക്കീസ് കമ്പനിക്കാര്‍ പിന്തുണച്ചു. അതോടെയാണ് സ്ഥലം വില്ക്കാന്‍ ധാരണയായത്.
കെട്ടിടം ഒഴിഞ്ഞുകൊടുക്കുമ്പോള്‍ കമ്പനിക്ക് കൂടുതലൊന്നും കിട്ടാനില്ലെന്ന് ഓഹരിയുടമകളിലൊരാളായ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ പറഞ്ഞു. അഥവാ സ്ഥലമുടമ എന്തെങ്കിലും നല്കിയാല്‍ത്തന്നെ, അന്നത്തെ ഓഹരിയുടമകളുടെ മക്കളും പേരമക്കളുമായി അമ്പതോളംപേര്‍ക്ക് അത് വീതിച്ചു നലേ്കണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
1949ലാണ് കാഞ്ഞങ്ങാട്ടെ കര്‍ഷക-വ്യവസായരംഗത്തെ 10 പേര്‍ ചേര്‍ന്ന് ദുര്‍ഗ ടാക്കീസ് തുടങ്ങിയത്. ഒരുവര്‍ഷത്തിനുശേഷം കൈലാസ് എന്നപേരില്‍ ടൗണിനടുത്ത കെട്ടിടത്തിലേക്കു മാറി. തലശ്ശേരിയില്‍നിന്നും കണ്ണൂരില്‍നിന്നും മംഗലാപുരത്തുനിന്നുമെല്ലാം തോട്ടമുക്കാലും അണാപൈസയുമൊക്കയായി സിനിമാപ്രേക്ഷകര്‍ കൈലാസ് തിയേറ്ററിലേക്കെത്തിയ കാലമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടുകാരുടെ സിനിമാബന്ധത്തിന്റെ പൊക്കിള്‍ക്കൊടിയായാണ് കൈലാസിനെ വിശേഷിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് റജിസ്ത്രാര്‍ ഓഫീസില്‍ നടക്കാന്‍പോകുന്ന ഏറ്റവും വലിയ ഇടപാടു കൂടിയാകും ഈ സ്ഥലംവില്പന. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ നടക്കും. അതോടെ കൈലാസ് തിയേറ്റര്‍ ഓര്‍മയായി മാറും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhangad, Kailas-Theatre.

No comments:
Post a Comment