കാഞ്ഞങ്ങാട്: 'കോടീശ്വര'ന്റെ മകനായതുകൊണ്ടല്ല തനിക്ക് കിട്ടിയ പണം കെ.വിജയ് എന്ന ഒമ്പതാംക്ലാസുകാരന്‍ തിരിച്ചുനല്കിയത്. തന്റേതല്ലാത്തതൊന്നും സ്വന്തമാക്കരുതെന്ന് അച്ഛന്‍ കോടീശ്വരന്‍ പഠിപ്പിച്ചുകൊടുത്ത പാഠമാണ് ആ വിദ്യാര്‍ഥി ഓര്‍മിച്ചത്.
എ.ടി.എമ്മില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയ പണം ബാങ്ക് അധികൃതരെ ഏല്പിച്ച് പെരിയ ജവാഹര്‍ നവോദയ സ്‌കൂള്‍ ഒമ്പതാംക്ലാസുകാരന്‍ കെ.വിജയ് ആണ് മാതൃകയായത്. ഈ സത്യസന്ധതയില്‍ വിജയിന്റെ പേരും കോടീശ്വരന്‍ എന്ന അച്ഛന്റെ പേരിനോളം തിളക്കമുള്ളതായി.
കാഞ്ഞങ്ങാട് ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലാണ് 10,000 രൂപ ആരോ എടുക്കാതെ പോയത്. കൗണ്ടറിനകത്ത് കയറിയ ഉടന്‍ പണം കണ്ട വിജയ് ആളെ തിരക്കിയെങ്കിലും കണ്ടില്ല. ഉടന്‍ അവന്‍ ആ പണവുമായി കോട്ടച്ചേരിയിലെ ബാങ്കിന്റെ ശാഖയിലെത്തി ചീഫ് മാനേജരെ ഏല്പിച്ചു. ബാങ്ക് അധികൃതര്‍ വിജയിനെ അഭിനന്ദിക്കുകയും ഉപഹാരം നല്കുകയും ചെയ്തു. പരപ്പയിലാണ് വിജയിന്റെ വീട്.

No comments:
Post a Comment