മിര്‍സാപൂര്‍: ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ മുപ്പതുകാരിയായ മാധ്യമപ്രവര്‍ത്തകയെ 3 പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. വിന്ധ്യാചലിലെ അസ്തബുജ ഹില്ലില്‍ വച്ചാണ് സംഭവം നടന്നത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു ആശ്രമത്തിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു റിപ്പോര്‍ട്ടര്‍ ഇവിടെയെത്തിയത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ പരിപാടി കഴിഞ്ഞശേഷം മടങ്ങുകയായിരുന്ന യുവതിയെ മൂന്നു യുവാക്കള്‍ കാറില്‍ കയറ്റി ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെവച്ച് യുവതിടെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം ഇവര്‍ രക്ഷപ്പെട്ടു. അവശയായ യുവതി വിന്ധ്യാചല്‍ റെയില്‍വേ ക്രോസിലെത്തി ഗേറ്റ്മാനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.
പ്രതികള്‍ സഞ്ചരിച്ച വാഹത്തെക്കുറിച്ചുള്ള സൂചനകള്‍ പ്രകാരം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് വിന്ധ്യാചല്‍ ഡി.ഐ.ജി ആര്.കെ ശ്രീവാസ്തവ പറഞ്ഞു.
No comments:
Post a Comment