Latest News

ഐ.എന്‍.എല്ലിനെ അനുനയിപ്പിക്കാന്‍ സി.പി.എം. ശ്രമം

തലശ്ശേരി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗിനെ അനുനയിപ്പിക്കാന്‍ സി.പി.എം. ശ്രമം തുടങ്ങി. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ., ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിലുമായി ചര്‍ച്ചനടത്തി.

ബുധനാഴ്ച രാവിലെ എസ്.എ. പുതിയവളപ്പിലിന്റെ തലശ്ശേരിയിലെ വീട്ടിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. തിരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഐ.എന്‍.എല്‍. സംസ്ഥാന കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച.പുതിയവളപ്പിലിന്റെ അമ്മ പി.വി.ഉമ്മിഹജ്ജുമ്മ കഴിഞ്ഞദിവസമാണു മരിച്ചത്. മരണത്തില്‍ അനുശോചനചനമറിയിക്കാന്‍ കൂടിയാണ് കോടിയേരിയെത്തിയത്. മുന്നണിയിലെടുക്കണമെന്ന മുന്‍ നിലപാട് കോടിയേരിയോട് ആവര്‍ത്തിച്ചതായി പുതിയവളപ്പില്‍ പറഞ്ഞു.

ഇപ്പോള്‍ ഉറപ്പുലഭിച്ചിട്ട് തിരഞ്ഞെടുപ്പിനുശേഷം മുന്നണിപ്രവേശനം നല്കിയാലും മതി. ഐ.എന്‍.എല്‍. ഒറ്റയ്ക്കു മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം വെള്ളിയാഴ്ചയ്ക്കകമെടുക്കും.

സംസ്ഥാന കൗണ്‍സില്‍ തീരുമാനമായെങ്കിലും സെക്രട്ടേറിയറ്റാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്, വടകര, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ഐ.എന്‍.എല്‍. സംസ്ഥാന കൗണ്‍സില്‍ തീരുമാനം. ചര്‍ച്ചകളിലൂടെ ഐ.എന്‍.എല്ലിനെ അനുനയിപ്പിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.