Latest News

സംഘ് ഫാസിസത്തെയും ഇടതു ഭീകരതയെയും ഒരുപോലെ എതിര്‍ക്കണം: പ്രവാസിലീഗ്

കാസര്‍കോട്: കോര്‍പ്പറേറ്റുകളുടെ ശക്തമായ പിന്‍ബലത്തില്‍ ഗീബല്‍സിയന്‍ സിദ്ധാന്തവുമായി അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികളുംവികലമായ രാഷ്ട്രീയ നിലപാടുകള്‍ വഴി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയ ശക്തികള്‍ക്ക് അധികാരത്തിലെത്താനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുന്ന ഇടതുരാഷ്ട്രീയ ഫാസിസ്റ്റുകളും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും പ്രവാസിലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം അഭിപ്രായപ്പെട്ടു. 

രാജ്യത്തിന്റെ ഐക്യവുംസമാധാനവും തകര്‍ക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ മുഴുവന്‍ പ്രവാസിലീഗ് പ്രവര്‍ത്തകരുംരംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിച്ച് നിര്‍ത്തുന്നതിനും പിന്നോക്ക - ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷണത്തിനും യു.പി.എ. മുന്നണി വീണ്ടും അധികാരത്തില്‍വരേണ്ടത് അനിവാര്യമായിരിക്കുന്നു. അതുകൊണ്ടുതന്നെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കണമെന്ന് യോഗം പ്രവര്‍ത്തകരോടഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായിമാര്‍ച്ച് 23നകം മുഴുവന്‍ മണ്ഡലംകമ്മിറ്റികളും വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശംനല്‍കി. ദുബൈയില്‍ ഹൃദായാഘാതം മൂലം നിര്യാതനായ മന്ത്രി മഞ്ഞളാംകുഴി അലിയുടെമകന്‍ അംജദലിയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.
പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിശംസുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. കാപ്പില്‍മുഹമ്മദ് പാഷ ഉദ്ഘാടനംചെയ്തു. പി.എ. റഹ്മാന്‍ ഹാജി മിലിട്ടറി, ടി.കെ. മുഹമ്മദ്കുഞ്ഞി, എം.പി. ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എസ്.എം. ഷാഫി ഹാജി, ബി.എം.എ. ഖാദര്‍, എരോല്‍ മുഹമ്മദ്കുഞ്ഞി, എന്‍.എ.മാഹിന്‍, ഹസൈനാര്‍ കല്ലൂരാവി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ജാഫര്‍ എരിയാല്‍, മുഹമ്മദ് പാട്ടാഗ്, പി.എം.ഫാറൂഖ്, കെ.കെ.അമീര്‍, കെ.വി.അബ്ദുല്ല,ഖാദര്‍ ഹാജി ചെങ്കള പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.