Latest News

ശബരി റെയില്‍വേ : സ്ഥാനാര്‍ത്ഥികള്‍ നിലപാട് വ്യക്തമാക്കണം അജി ബി.റാന്നി

തിരുവനന്തപുരം: മലയോരപ്രദേശങ്ങളിലെ വികസനത്തിനും ശബരിമല
അയ്യപ്പഭക്തന്മാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന നിര്‍ദ്ദിഷ്ട ശബരി പാതയെ പ്പറ്റി സ്ഥാനാര്‍ത്ഥികള്‍ വിശേഷാല്‍ മലയോര മേഖലയിലെ സ്ഥാനാര്‍ത്ഥികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ദേശീയ ജനജാഗ്രത പരിഷത് സംസ്ഥാന പ്രസിഡന്റും, ശബരിപാത കര്‍മ്മ പദ്ധതി ജനറല്‍ കണ്‍വീനറുമായ അജി ബി. റാന്നി ആവശ്യപ്പെട്ടു.

ശബരിപാത വിഷയത്തില്‍ ചില ജനപ്രതിനിധികള്‍ ഇരട്ടത്താപ്പ് കാട്ടുകയായിരുന്നു. ഒരുവശത്ത് പാതയ്ക്ക് പിന്തുണ പറയുകയും മറു വ ശത്ത് പാതയെ തകര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്യുന്നു. പാതയ്ക്കു വേണ്ടി എറ ണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലമെടുപ്പ് ഏകദേശം പൂര്‍ത്തീകരിച്ചു കഴി ഞ്ഞു. 

അങ്കമാലി മുതല്‍ കാലടിവരെയുള്ള പാതയുടെ പൂര്‍ത്തീകരണം അവ സാനഘട്ടത്തിലാണ്. ഓരോ റെയില്‍വേ ബഡ്ജറ്റിലും പാതയ്ക്കായുള്ള വിഹിതം കുറഞ്ഞു വരുന്നു. കഴിഞ്ഞ ബഡ്ജറ്റില്‍ പാതയുടെ പരാമര്‍ശം പോലുമില്ല. അനുവദിക്കുന്ന തുക വക മാറ്റി ചെലവഴിക്കുന്നു തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ശബരിപാതയ്ക്ക് പ്രതികൂലമായി നില്‍ക്കുന്നെന്നു അജി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shabari Railway, Aji.B.Rani.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.