തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തെതുടര്‍ന്ന് ന്യൂമാന്‍ കോളേജില്‍നിന്ന് പുറത്താക്കിയ പ്രൊഫ. ടി.ജെ.ജോസഫ് ജോലിയില്‍ പ്രവേശിച്ചു. ഭാര്യ സലോമിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചശേഷം സഹോദരിയോടും മക്കളോടും ഒപ്പം രാവിലെ 9.30നാണ് അദ്ദേഹം കോളേജിലെത്തിയത്.
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോളേജ് മാനേജ്‌മെന്റ് നേരത്തെ തയ്യാറായിരുന്നില്ല. എന്നാല്‍ ടി.ജെ.ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് 28ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോതമംഗലം രൂപത അനുവാദം നല്‍കി.
വ്യാഴാഴ്ച രാത്രിയോടെ പുനര്‍നിയമന ഉത്തരവ് അദ്ദേഹത്തിനു ലഭിച്ചു. മുഴുവന്‍ ആനുകൂല്യങ്ങളോടുംകൂടി വിരമിക്കാന്‍ സാഹചര്യമൊരുക്കാമെന്ന മാനേജ്‌മെന്റിന്റെ അറിയിപ്പിനെത്തുടര്‍ന്നാണ് പ്രൊഫ. ടി.ജെ.ജോസഫ് കോളേജിലേക്ക് തിരികെ എത്തിയത്. 31ന് പ്രൊഫ. ജോസഫ് ജോലിയില്‍നിന്ന് വിരമിക്കും.

No comments:
Post a Comment