Latest News

കാട്ടാക്കടയില്‍ പത്തുകോടിയുമായി ചിട്ടി നടത്തിപ്പുകാര്‍ മുങ്ങി

കാട്ടാക്കട: കാട്ടാക്കടയില്‍ വീണ്ടും ഒരു ചിട്ടി കമ്പനി കൂടി താഴിട്ടുപൂട്ടി നടത്തിപ്പുകാര്‍ മുങ്ങിയതോടെ നാട്ടുകാരുടെ പത്തുകോടി വെള്ളത്തില്‍. ഉടന്‍ പണം വാങ്ങി നല്‍കുമെന്ന് പറഞ്ഞ പോലീസുകാര്‍ തങ്ങള്‍ക്ക് ഇതല്ല ജോലി എന്ന് ഇപ്പോള്‍ പറയുമ്പോള്‍ ഇടപാടുകാര്‍ എന്തു ചെയ്യും. കാട്ടാക്കടയിലെ പൊന്നൂസ് ചിട്ടി ഫണ്ടാണ് പൂട്ടിയത്‌ ഴിഞ്ഞ കുറെ നാളായി ഇടപാടുകാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്ന ചിട്ടിസ്ഥാപനമാണ് ഇത്. ചൊവ്വാഴ്ച പണം നല്‍കാമെന്ന് പറഞ്ഞ സ്ഥാപനമാണ് പൂട്ടിയത്.

കാട്ടാക്കടയില്‍ പൂട്ടുന്ന മറ്റൊരു ചിട്ടി സ്ഥാപനമായി മാറി പൊന്നൂസ്. ഇടപാടുകാരില്‍ അധികവും സ്ത്രീകളായിരുന്നു. 25000 മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ചിട്ടികളാണ് ഇവിടെ നടത്തി വരുന്നത്. ഇടപാടുകാര്‍ക്ക് തുടക്കത്തില്‍ നല്ല സേവനം നല്‍കിയ ഇവിടെ കര്‍ഷകര്‍ അടക്കമുള്ളവരാണ് ചേര്‍ന്നത്. ഏജന്റുമാരായി സ്ത്രീകളും. വന്‍ കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ ഏജന്റുമാര്‍ ഇതൊരു ചാകരയായി കണ്ടു. അടുത്തിടെ ഇടപാടുകാര്‍ക്ക് പണം കിട്ടാത്തതിനെ തുടര്‍ന്ന് അത് പരാതിയായി. പോലീസ് ഇടപെട്ടു. പണം ഉടന്‍ വാങ്ങി നല്‍കുമെന്ന് പറഞ്ഞ് ഇടപാടുകാരെ പറഞ്ഞയച്ചു. എന്നാല്‍ ചൊവ്വാഴ്ച പരാതിയുമായി ചെന്നപ്പോള്‍ പരാതി സ്വീകരിക്കാം. പണം വാങ്ങി നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമില്ല എന്നാണ് പറയുന്നത്.

മലയോരഗ്രാമങ്ങളില്‍ ചിട്ടിസ്ഥാപനങ്ങള്‍ പൊങ്ങുകയും അത് പൊടുന്നനെ തകരുകയും ചെയ്ത സംഭവങ്ങള്‍ പെരുകിയതോടെ നിക്ഷേപകര്‍ ആശങ്കയിലായി. കാട്ടാക്കട ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നടന്ന ചിട്ടി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം എങ്ങും എത്താതെയായതും ഭീതിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അടുത്തിടെ കാട്ടാക്കടയിലും പൂവച്ചലിലും ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ശാഖകള്‍ ഉള്ള ആദിത്യ ഫിനാന്‍സ് സ്ഥാപനത്തിന്റെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ഏതാണ്ട് നിലച്ച നിലയില്‍ കിടക്കവെയാണ് പുതിയ ചിട്ടി സ്ഥാപനം കൂടി പൂട്ടിയിരിക്കുന്നത്.

ആദിത്യ കാട്ടാക്കടയിലും പരിസരഭാഗത്തുനിന്നും 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. ചിട്ടിയില്‍ മുഴുവന്‍ തുക അടച്ചവര്‍ക്കും കുറച്ച് അടച്ചവര്‍ക്കും പണം നല്‍കാനുണ്ട്. മാത്രമല്ല ജീവനക്കാരെ നിയമിച്ചവരില്‍ നിന്നും വാങ്ങിയ ഡിപ്പോസിറ്റും ലക്ഷങ്ങള്‍ വരും. അന്വേഷണത്തില്‍ തടസ്സം വന്നതായി പോലീസും സമ്മതിക്കുന്നുണ്ട്. ഇതില്‍ ചില ഇടപെടലുകള്‍ നടന്നതായി ആക്ഷേപവും വന്നിട്ടുണ്ട്.

അതിനിടെ ചിട്ടി തട്ടിപ്പിലൂടെ സമാഹരിച്ച പണം റിയല്‍ എസ്റ്റേറ്റിലും അബ്കാരി ഇനത്തിലും ഇട്ടതായി സംശയം ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, പാരിപ്പള്ളി, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയതായും കരേറ്റുള്ള ഒരു ബാറിന് ഫിനാന്‍സ് നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ ഈ വിവരം പോലീസ് അന്വേഷിക്കുന്നില്ല. കല്ലറക്കാരനായ ഒരാളും ഡയറക്ടര്‍മാരില്‍ ഉണ്ടെന്ന് വിവരമുണ്ട്. അതിനെ കുറിച്ചും പോലീസ് തിരക്കുന്നില്ല. ശാഖ തുടങ്ങാനും ഉദ്ഘാടനത്തിനും ഇവര്‍ മൂന്ന് പേരും എത്തിയിരുന്നതായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.

ആകെ 350ഓളം പരാതികള്‍ ഈ കമ്പനിയ്‌ക്കെതിരെ പോലീസില്‍ കിട്ടിയിട്ടുണ്ട്. ചിട്ടിയില്‍ ചേര്‍ത്താല്‍ ഏതാണ്ട് പകുതി കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ കളക്ഷന്‍ ഏജന്റുമാര്‍ മല്‍സരിച്ചാണ് കാണുന്നവരെ ഒക്കെ ചിട്ടിയില്‍ ചേര്‍ത്തത്. കൂലി പണിക്കാര്‍ ആയതിനാല്‍ കേസും കൂട്ടവും ഉണ്ടാവില്ലെന്ന് തട്ടിപ്പുകാര്‍ക്ക് അറിയാം.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.