Latest News

അമ്മയുടെയും മകളുടെയും മരണം: കാരണം കടബാധ്യതയെന്ന് സംശയം

കട്ടപ്പന: കട്ടപ്പനയില്‍ താമസിക്കുന്ന അമ്മയും മകളും കോട്ടയം കുമാരനല്ലൂരില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനുപിന്നില്‍ കടബാധ്യതയെന്ന് സംശയം. കട്ടപ്പന കാവുംപടി നന്തികാട്ട് സന്ധ്യ(34), മകള്‍ വിദ്യ(13) എന്നിവരാണ് മരിച്ചത്. ഇരട്ടകളായ ഇളയ കുട്ടികള്‍ ആബിന്‍, അശ്വിന്‍ എന്നിവര്‍ക്ക് പരിക്കുപറ്റിയിരുന്നു. എന്നാല്‍, അയല്‍ക്കാരുമായി അടുത്തബന്ധമില്ലായിരുന്നതിനാല്‍ ഇവരുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ മിക്കവര്‍ക്കുമറിയില്ല.

വീട് അറ്റകുറ്റപ്പണി നടത്തുന്നതിനായി കട്ടപ്പന ജില്ലാ ബാങ്കില്‍നിന്ന് മൂന്നു ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. കുടിശ്ശിക വന്നിരുന്നതിനാല്‍ ബാങ്കില്‍ നിന്ന് നിരന്തരം വിളിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ അരോപിക്കുന്നത്. തിങ്കളാഴ്ചയും ബാങ്കില്‍നിന്ന് വിളിച്ച് വീടിന്റെ ജപ്തിനടപടികള്‍ നടത്തുമെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തിക വൈഷമ്യത്തെക്കുറിച്ച് അച്ഛനും അമ്മയും ഫോണില്‍ സംസാരിക്കുന്നത് കേട്ടതായി ആബിന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവ് ബിജു രണ്ടുവര്‍ഷമായി സൗദി അറേബ്യയിലാണ്. 

രണ്ടുവര്‍ഷം മുമ്പാണ് ഏരുമേലിയില്‍നിന്ന് ബിജുവും കുടുംബവും കാവുംപടിയിലെത്തി വീടുവാങ്ങി താമസമാക്കുന്നത്. ബിജുവിന്റെ അച്ഛന്‍ തങ്കപ്പനും അമ്മ അമ്മിണിയും താമസിക്കുന്ന പൊന്‍കുന്നം കെ.വി.എം.എസ്. ആസ്​പത്രിക്കുസമീപത്തെ കുടുംബവീട്ടില്‍നിന്ന് ആറു വര്‍ഷം മുന്‍പ് ബിജു എരുമേലിക്ക് താമസം മാറ്റിയിരുന്നു. സന്ധ്യ ഏരുമേലി മുക്കൂട്ടുതറ മുട്ടപ്പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. 

തിങ്കളാഴ്ച രാവിലെ സന്ധ്യ കുട്ടികള്‍ പഠിച്ചിരുന്ന കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തി കുട്ടികളെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. സന്ധ്യയുടെ അമ്മയ്ക്ക് അസുഖം കൂടിയതുകൊണ്ടാണ് പോവുന്നതെന്നാണ് സന്ധ്യ സ്‌കൂളില്‍ പറഞ്ഞത്. ബുധനാഴ്ചത്തെ പരീക്ഷയ്ക്ക് വരില്ല എന്ന് വിദ്യ പറഞ്ഞതായും സഹപാഠികള്‍ പറയുന്നു. സ്‌കൂളില്‍നിന്നുതന്നെ ഡ്രസ്സ്മാറി തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോറില്‍ ബാഗുകള്‍ വച്ചു. കാവുംപടിയിലെ വീട്ടിലെത്തിയശേഷമാണ് ഏരുമേലിയിലെ അമ്മയെ കാണാനായി സന്ധ്യ വീട്ടില്‍നിന്നുപോയത്. ഏരുമേലിയിലെത്തി അമ്മയില്‍നിന്ന് രൂപ ചോദിക്കാനാണ് പോവുന്നതെന്നും സന്ധ്യ നാട്ടുകാരോട് പറഞ്ഞിരുന്നു. 

എന്നാല്‍ ചൊവ്വാഴ്ച രാവിലെ സന്ധ്യയുടെയും മകളുടെയും മരണവിവരമാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. വിദ്യ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യര്‍ഥിനിയാണ്. ആബിനും അശ്വിനും അതേ സ്‌കൂളില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികളാണ്. ചൊവ്വാഴ്ച ഏഴരയോടെ സന്ധ്യയുടെയും വിദ്യയുടെയും മൃതദേഹം കട്ടപ്പനയിലെ വീട്ടിലെത്തിച്ചു. ബിജു ഗള്‍ഫില്‍നിന്ന് എത്തിയ ശേഷം ബുധനാഴ്ച രാവിലെ പത്തിന് കട്ടപ്പന ശാന്തിതീരം പഞ്ചായത്ത് പൊതുശ്മശാനത്തില്‍.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suicide, Mother, Daughter, Son, Hospital Treatment. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.