Latest News

സൈനുദ്ദീന്‍ വധക്കേസ് : ആറു പേര്‍ക്ക് ജീവപര്യന്തം

കൊച്ചി: എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ കണ്ണൂര്‍ ഇരിട്ടി വിളിക്കോട് പാറക്കണ്ടത്തിലെ ഷിഹാബ് മന്‍സിലില്‍ കുനിയില്‍ സൈനുദ്ദീനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇവര്‍ 50,000 രൂപ വീതം പിഴയുമൊടുക്കണം. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.

സി.പി.എം. പ്രവര്‍ത്തകരും കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളുമായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍ (25), കുഞ്ഞിപ്പറമ്പില്‍ കെ.പി. ബിജു (34), പുതിയ പുരയ്ക്കല്‍ പി.പി. റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ് (32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍ (45)എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

2008 ജൂണ്‍ 23ന് ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ വെച്ചാണ് സലില ചിക്കന്‍ സെന്ററില്‍ ജോലി നോക്കിയിരുന്ന എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. കൊലപാതക കാരണം വ്യക്തിവൈരാഗ്യമല്ലെന്നും എന്‍.ഡി.എഫ്. സി.പി.എം. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നിലെന്നും കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.പി.എം. ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെ വെറുതെ വിട്ടിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Sainudeen, Murder Case, Court-Order..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.