ബ്രസല്‍സ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും ഭാര്യ മിഷേലിനെയും കുരങ്ങുകളായി ചിത്രീകരിച്ച സംഭവത്തില്‍ ബെല്‍ജിയം പത്രം മാപ്പ് പറഞ്ഞു. ഒന്നാം ലോക മഹായുദ്ധം തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഒബാമ എത്തുന്നതിന് മുമ്പാണ് ബെല്‍ജിയം പത്രമായ ഡി മോര്‍ഗനില്‍ ചിത്രം പ്രസിദ്ധീകരിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമര്‍ പുടിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ ചിത്രമെന്ന പരിഹാസവും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. വംശീയ വിദ്വേഷമാണു ചിത്രത്തിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണു പത്രം മാപ്പ് പറഞ്ഞത്.
2009ല്‍ ഒരു ന്യൂയോര്‍ക്ക് പത്രത്തില്‍ ഒബാമയെ കുരങ്ങിനോട് സാദൃശ്യപ്പെടുത്തി സമാനാശയമുള്ള ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. പക്ഷെ അന്നതൊരു കാര്‍ട്ടൂണായതുകൊണ്ട് കാര്യമായ വിവാദമൊന്നും ഉണ്ടായില്ല.

No comments:
Post a Comment