Latest News

നെഞ്ചുരുകിപ്പാടി അഭിരാമി പിന്നണി ഗായികയായി

പേരാമ്പ്ര: കടത്തിണ്ണയില്‍ നിന്നൊഴുകിയ പതിഞ്ചുകാരിയുടെ കാരുണ്യസംഗീതം സംഗീത സംവിധായകന്‍െറ നെഞ്ചില്‍ തറച്ചത് വഴിത്തിരിവായി. സംഗീത സംവിധായകന്‍ ഫിറോസ്നാഥ് മുയിപ്പോത്ത് ടൗണിലൂടെ പോകുമ്പോഴാണ് കടത്തിണ്ണയില്‍ നിന്ന് പതിമൂന്നുകാരിയുടെ പാട്ടുകേട്ടത്. അദ്ദേഹം വാഹനം നിര്‍ത്തി ആ ശബ്ദത്തിന്‍െറ ഉറവിടം അന്വേഷിച്ചു. നിര്‍ധന രോഗികളുടെ ചികിത്സക്ക് പണം സമാഹരിക്കാന്‍ വേണ്ടിയാണ് കൊച്ചുമിടുക്കി പാടുന്നതെന്ന് നാട്ടുകാരില്‍നിന്നും അറിഞ്ഞു.

സംഗീതലോകത്തെ ഭാവി വാഗ്ദാനമാണ് തന്‍െറ മുന്നില്‍ നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയ ഫിറോസ്നാഥ് അഭിരാമിയെന്ന ഗായികയെ സിനിമയില്‍ പാടാന്‍ ക്ഷണിക്കുകയായിരുന്നു. അങ്ങനെ ‘വെള്ളക്കുപ്പായം’ എന്ന ചിത്രത്തിനുവേണ്ടി അവള്‍ പിന്നണി ഗാനം ആലപിക്കുകയും ചെയ്തു. സംഗീതം പഠിച്ച കുട്ടികള്‍ ചാനലുകളിലെ മത്സരത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ ഈ കൊച്ചു ഗായിക കാരുണ്യപ്രവര്‍ത്തനത്തിനുവേണ്ടിയാണ് ഗാനമാലപിക്കുന്നത്.

പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ളാസ് വിദ്യാര്‍ഥിനിയായ അഭിരാമി ഒഴിവുദിവസങ്ങളില്‍ പേരാമ്പ്ര കലാക്ഷേത്രയിലെ ഗായകരോടൊപ്പം വേദനയനുഭവിക്കുന്ന രോഗികള്‍ക്കുവേണ്ടി തെരുവുകളില്‍ പാടും. ഹൃദ്രോഗം, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ബാധിച്ച ഒട്ടേറെപ്പേര്‍ക്ക് ഇവരുടെ സഹായം ലഭിച്ചു. അഭിരാമി ഉള്‍പ്പെടുന്ന ഗായകസംഘം ഇതുവരെ രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് നിര്‍ധന രോഗികള്‍ക്ക് നല്‍കിക്കഴിഞ്ഞു.

കലാക്ഷേത്ര സംഗീത വിദ്യാലയത്തിലെ അനീഷ് ബാബു മുചുകുന്നിന്‍െറ ശിക്ഷണത്തിലാണ് അഭിരാമി സംഗീതം പഠിക്കുന്നത്. ഇതുവരെ 1200ഓളം വേദികളില്‍ പാടി. പൈതോത്ത് റോഡിലെ തളിച്ചകുളത്ത് ശിവദാസന്‍െറയും നിഷയുടെയും മകളാണ് ഈ ‘കാരുണ്യ’ ഗായിക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.