Latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ ഏഴുകിലോ സ്വര്‍ണ്ണം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. മസ്‌കറ്റില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ ടോയ്‌ലറ്റില്‍ നിന്ന് ഏഴു കിലോയോളം സ്വര്‍ണ്ണം ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. 2.1 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

പുലര്‍ച്ചെ 3.40-നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് രഹസ്യവിവരമനുസരിച്ചു ഇന്റലിജന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ വിമാനത്തിനുള്ളില്‍ നിന്നു സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, , Gold, Case, Airpot

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.