Latest News

എസ്.ആര്‍.ടി.സി പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം, ജനങ്ങള്‍ വലഞ്ഞു

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണം. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് ഒരുബസ് പോലും നിരത്തിലിറങ്ങിയില്ല. ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. വിവിധതൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12മണിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്.

കെ.എസ്.ആര്‍.ടി.സി പണിമുടക്കുമൂലം ജനങ്ങള്‍ വലഞ്ഞു. രാവിലെ ഒഫീസുകളിലും സ്‌കൂളുകളിലും പണിശാലകളിലും എത്തേണ്ടവര്‍ ബസില്ലാത്തതുമൂലം സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിച്ചത്. ദേശസാല്‍കൃത റൂട്ടിലാണ് ജനങ്ങള്‍ കൂടുതലും വലഞ്ഞത്.

കെ.എസ്.ആര്‍.ടി.സി ബസ് മാത്രം സര്‍വീസ് നടത്തുന്ന ഉള്‍നാടന്‍ മേഖലയെയും മലയോര മേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാത്കൃത അന്തസ്സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി ബസ് സമരത്തോടൊപ്പം നീലേശ്വരം പള്ളിക്കര ദേശീയ പാതയില്‍ റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചത് ഈ ഭാഗത്തെ ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയാക്കി. സ്വകാര്യബസുകളില്‍ കുത്തിനിറച്ചാണ് യാത്രക്കാരെ കയറ്റിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, KSRTC Strike, Kasargod.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.