Latest News

വി.എം.സുധീരന്‍ ഞായറാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് ഞായറാഴ്ച കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണംനല്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ മലബാര്‍ എക്‌സ്​പ്രസില്‍ എത്തുന്ന വി.എം.സുധീരനും വൈസ് പ്രസിഡന്റ് വി.ഡി.സതീശനും കാസര്‍കോട് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേല്‍ക്കും.

ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സ്വീകരണംനല്‍കും. ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കെ.പി.സി.സി. പ്രസിഡന്റ് ഉദ്ഘാടനംചെയ്യും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലെ കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് ജില്ലാ കമ്മിറ്റി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനവും വി.എം.സുധീരന്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.ഫൈസല്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, V.M.Sudheeran, Kasargod.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.