Latest News

പോപ്പുലര്‍ഫ്രണ്ടുക്കാരന്റെ വധം: അഞ്ച് എസ്.എഫ് ഐ പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ആറ് പേരെ വെറുതെ വിട്ടു

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സൈനുദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരായ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു. രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ആറ് പേരെ കുറ്റക്കാരെല്ലെന്ന് കണ്ട് വെറുതേ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

ഇരിട്ടി ഈവപ്പള്ളി നെല്ലിക്കയില്‍ നിജിന്‍ കൂത്തുപറമ്പില്‍ കെ.പി.ബിജു. പുതിയപുരയില്‍ റിയാസ്, വാഴക്കോടന്‍ വിനീഷ്, പുത്തന്‍പുരയില്‍ ബഷീര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സി.പി.എം ലോക്കല്‍ സെക്രട്ടറിമാരായ കാക്കയങ്ങാട് പി.വി.നിവാസില്‍ നാരായണന്‍, വിളക്കോട് ഊവപ്പള്ളി പൈതലില്‍ ഭാസ്‌കരന്‍, പനോളില്‍ സുമേഷ്, തച്ചോളി കെ.മോഹനന്‍, പടിഞ്ഞാറെക്കണ്ടി മനോഹരന്‍, പാറക്കണ്ടം കുന്നുമ്മല്‍ നാസര്‍ എന്നിവരെയാണ് വെറുതേവിട്ടത്.
2008 ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് ഏതാനും ദിവസം മുമ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏതാനും വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധം കാട്ടി വിരട്ടിയോടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി കോഴിക്കോട് ആക്രമിച്ച് അവിടെയുണ്ടായിരുന്ന സൈനുദീനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തി പോരെന്ന് പറഞ്ഞ് സൈനുദ്ദീന്റെ ഉമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2009 നവംബറില്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ 12-ാം പ്രതി പി.കെ.രതീഷിനെ സി.ബി.ഐ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ സി.പി.എം ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐയുടെ വാദം കോടതി തള്ളികളഞ്ഞു. ഇതേതുടര്‍ന്നാണ് ലോക്കല്‍സെക്രട്ടറിമാരെ കുറ്റവിമുക്തമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court Order, Kochi, Murder case, Police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.