ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പെട്രോള്‍ ടാങ്കര്‍ രണ്ട് ബസ്സുകളില്‍ ഇടിച്ച് 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്താന്‍ പ്രവിശ്യയിലെ തീരദേശ ഹൈവേയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ പൊട്ടിത്തെറിച്ചു തുടര്‍ന്ന് രണ്ട് ബസ്സുകള്‍ക്കും തീപ്പിടിച്ചു. ഇതേത്തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്. കറാച്ചിയിലേക്കുപോയ ബസ്സും ടാങ്കര്‍ലോറിയും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്.
തൊട്ടുപിന്നാലെ ക്വറ്റയിലേക്കുപോയ ബസ്സും ഇരുവാഹനങ്ങളിലും ഇടിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മൃതദേഹഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pakisthan, Accident, Obituary.

No comments:
Post a Comment