ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 71 സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്രനടി നഗ്മയ്ക്ക് ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച ഫുല്‍പുരില്‍ മത്സരിക്കാനായിരുന്നു നഗ്മയ്ക്കു താല്‍പര്യം. എന്നാല്‍ മീററ്റില്‍ സീറ്റുനല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. ഹിന്ദി ചലച്ചിത്രതാരം രാജ്ബബ്ബാറാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
റെയില്‍വേ റിക്രൂട്ട്‌മെന്റ് കേസില്‍ ആരോപണവിധേയനായ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന് കോണ്‍ഗ്രസ് വീണ്ടും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം നല്‍കി. ചണ്ഡീഗഢ് മണ്ഡലം തന്നെയാണ് വീണ്ടും ബന്‍സലിന് നല്‍കിയത്.
നിരവധി കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ്സിന്റെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്. യു.പി കോണ്‍ഗ്രസ് അദ്ധ്യക്ഷ റീത്താ ബഹുഗുണ ജോഷി (ലക്‌നൗ), കേന്ദ്രമന്ത്രി വി. നാരായണസ്വാമി (പുതുച്ചേരി), മുന്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ (ചണ്ടിഗര്‍), നൂര്‍ബാനു (മൊറാദാബാദ്), യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് സതഫ് (ഹിംഗോളിമഹാരാഷ്ട്ര), സുബോധ് കാന്ത സഹായ് (റാഞ്ചി), എന്നിവര്‍ സ്ഥാനാര്‍ത്ഥികളില്‍ പെടുന്നു.
മന്ത്രി വീരപ്പമൊയ്‌ലി കര്‍ണാടകത്തിലെ ചിക്ബല്ലാപ്പുരില്‍നിന്ന് മത്സരിക്കും. മന്ത്രി വി. നാരായണസ്വാമി പുതുച്ചേരിയല്‍നിന്നാണ് ജനവിധിതേടുക. ലിസ്റ്റില്‍ 11വനിതകളുണ്ട്. യൂത്ത് കോണ്‍ഗ്രസിലെ 8 പേര്‍ക്കും ടിക്കറ്റ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Nagma, Congress.

No comments:
Post a Comment