തിരുവനന്തപുരം: നഗരസഭയോട് ചേര്ന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തില് പട്ടാപ്പകല് മോഷണം. സ്ഥാപനത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയുടെ ബാഗാണ് മുണ്ടും ഷര്ട്ടും ധരിച്ച മധ്യവയസ്കന് മോഷ്ടിച്ചത്. സിസി ടിവി ദൃശ്യങ്ങളില്നിന്നാണ് മോഷ്ടാവിന്റെ ചിത്രവും മറ്റും പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പത്തിനും പത്തരയ്ക്കും ഇടയ്ക്ക് ജനസേവന കേന്ദ്രത്തില് വലിയ തിരക്കുള്ള സമയത്തായിരുന്നു മോഷണം.
വെള്ളമുണ്ടും ഷര്ട്ടും അണിഞ്ഞ് എന്തോ ആവശ്യത്തിന് എത്തിയ മട്ടിലാണ് മോഷ്ടാവിനെ ദൃശ്യങ്ങളില് കാണുന്നത്. ഇതിനിടയില് ഇയാള് പേപ്പറും പേനയുമായി പത്താം നമ്പര് കൗണ്ടറിനു സമീപത്തെത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി രമണിയാകട്ടെ ഈ സമയം സീറ്റില് ഉണ്ടായിരുന്നില്ല. അവസരം മുതലാക്കിയ ഇയാള് രമണി സീറ്റിനരികില് വച്ചിരുന്ന ബാഗ് കൈക്കലാക്കി നൊടിയിടയില് സ്ഥാപനത്തിനു വെളിയിലേക്കു പോകുന്നതായി ദൃശ്യങ്ങളില്നിന്ന് വ്യക്തമാണ്.
ഇതാദ്യമായല്ല രമണിയും ജനസേവന കേന്ദ്രത്തിലെ മറ്റു ജീവനക്കാരും മോഷണത്തിന് ഇരയാകുന്നത്. ഒരു വര്ഷം മുന്പ് കാഷ് കൗണ്ടറില്നിന്ന് അര ലക്ഷം രൂപ അപഹരിച്ചതിന്റെ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞയാഴ്ച മൊബൈല് ഫോണ് നഷ്ടപ്പെട്ടിരുന്നു. പോലീസില് പരാതി മുറയ്ക്കു കൊടുക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ലെന്ന് ജീവനക്കാര് പറയുന്നു. എന്നാല് ഇക്കുറി സിസി ടിവിയില് മോഷ്ടാവ് കുടുങ്ങിയതോടെ ഒരു കൈ നോക്കാനാണ് പോലീസിന്റെ തീരുമാനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, CCTV Camera, Arrested.

No comments:
Post a Comment