കോയമ്പത്തൂര്‍: എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലെ അന്തേവാസിയായ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതേ കോളജിലെ വിദ്യാര്‍ഥികളായ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കോഴിക്കോട് സ്വദേശികളായ അഖില്‍ (20), അതുല്‍ (20) എന്നിവരാണ് പിടിയിലായത്. മലയാളിയായ രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.
മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അതുലും അഖിലും കോയമ്പത്തൂരിലെ ഇടയാര്‍പാളയം കെ.കെ പുതൂരിലെ വാടക ബംഗ്ളാവിലാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ പ്രതികള്‍ അവധിദിവസമായ ഫെബ്രുവരി 23ന് ഒൗട്ടിങ്ങിന് ക്ഷണിക്കുകയും കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണത്തിനിടെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇരുവരും പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ഗള്‍ഫിലുള്ള മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇവര്‍ തുടിയല്ലൂര്‍ വനിതാപൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പരിശോധനക്ക് വിധേയയാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment