Latest News

ഗള്‍ഫുകാരന്‍റെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു

മഞ്ചേശ്വരം: ഗള്‍ഫുകാരന്‍റെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. ഹൊസങ്കടി ഗാഡി കടന്പാറിലെ ഇബ്രാഹിമിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്നരപ്പവന്‍ സ്വര്‍ണ്ണവും 5,000 രൂപയും നഷ്ടപ്പെട്ടു.

വീട്ടുകാര്‍ ബുധനാഴ്ച ബന്ധുവീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിയുന്നത്. മുന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലാണ്. അകത്തെ രണ്ട് അലമാരകള്‍ തകര്‍ത്തിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod, Manjeswar, Robbery, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.