തൃക്കരിപ്പൂര്‍: വെള്ളാപ്പിലെ അബ്‌ദുള്‍സലാംഹാജി വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് നൗഷാദും മൂന്നാംപ്രതി മുഹമ്മദ് റമീസും നല്‍കിയ ട്രാന്‍സ്‌ഫര്‍ പെറ്റിഷന്‍ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ. രാമകൃഷ്‌ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
2013 ആഗസ്‌ത് നാലിന് രാത്രി 10.30നാണ് കേസിനാസ്‌പദമായ സംഭവം. അബ്‌ദുള്‍സലാം ഹാജിയും കുടുംബവും താമസിക്കുന്ന എ.ബി. ഹൗസില്‍ ആറോളം വരുന്ന പ്രതികള്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ചു കയറി സി.സി.ടി.വി ക്യാമറകളും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്കും എടുത്തുമാറ്റുകയും സലാം ഹാജിയെയും കുടുംബാംഗങ്ങളെയും വായമൂടി കെട്ടിയിടുകയും ചെയ്‌തു. പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്‌ത സംഘം ഇരുമ്പു പൈപ്പു കൊണ്ട് സലാം ഹാജിയുടെ തലക്കടിച്ചു. ഇതേ തുടര്‍ന്ന് സലാംഹാജി മരണപ്പെടുകയും ചെയ്‌തു.
കേസിലെ ആറു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കാസര്‍ക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജി എം.ജെ. ശക്തിധരന്‍ മുമ്പാകെ കേസ് വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ ഈ ജഡ്‌ജി മുന്‍ വിധിയോടെയാണ് സമീപിക്കുന്നതെന്നും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചാണ് രണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികളില്‍ ചിലര്‍ ബോധിപ്പിച്ച ജാമ്യഹര്‍ജി തള്ളുന്ന അവസരത്തില്‍ അബ്‌ദുള്‍സലാംഹാജിയുടെ മഹത്വത്തെ കുറിച്ച് പരാമര്‍ശിച്ചുവെന്നും പ്രതികള്‍ കുറ്റം ചെയ്‌തവരാണ് എന്നും പരാമര്‍ശിച്ചതും എടുത്തു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനാല്‍ കേസിന്റെ വിചാരണ കാസര്‍ക്കോടിന് പുറത്തുള്ള ഏതെങ്കിലും ജില്ലയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ജില്ലക്ക് പുറത്തേക്ക് കേസ് മാറ്റാന്‍ കോടതി അനുവദിച്ചില്ല. കാസര്‍ക്കോടു തന്നെയുള്ള അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) കേസ് വിചാരണ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. വി.എ. സതീഷ് ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment