Latest News

ഡയാന രാജകുമാരി കൊട്ടാര രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകര്‍

ലണ്ടന്‍: 1997 വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെ ചുറ്റിപ്പറ്റിയുളള വിവാദം അവസാനിക്കുന്നില്ല. രാജകുടുംബാംഗങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ രാജകുമാരി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.ന്യൂസ് ഒഫ് ദ വേള്‍ഡ് ലേഖകന്‍ ക്ലീവ് ഗുഡ്മാനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 

ചാള്‍ രാജകുമാരനുമായുളള വിവാഹമോചന സമയത്ത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ രാജകുമാരി കൊട്ടാരത്തിലെ ഫോണ്‍ ഡയറക്ടറി ചോര്‍ത്തി നല്‍കി. ചാള്‍സിന്റെ പരിചാരകരുടെ എണ്ണം വ്യക്തമാക്കാനും അദ്ദേഹത്തിന്റെ അനുയായികള്‍ രാജകുമാരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും തെളിയിക്കാനാണ് ഡയറക്ടറി ചോര്‍ത്തിനല്‍കിയതെന്നും ഗുഡ്മാന്‍ പറയുന്നു.

രാജകൊട്ടാരത്തിലെ ഡയറക്ടറി കൈവശം വച്ചതിന് ഗുഡ്മാന്‍ വിചാരണ നേരിടുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. ഡയാന ഡയറക്ടറി തന്റെ ജോലിസ്ഥലത്ത് എത്തിക്കുകയായിരുന്നുവെന്നും ഡയറക്ടറി കിട്ടിയൊയെന്ന് ഉറപ്പാക്കാന്‍ രണ്ടു തവണ രാജകുമാരി ഫോണ്‍ ചെയ്‌തെന്നും ഗുഡ്മാന്‍ അവകാശപ്പെടുന്നു. ഡയറക്ടറി ഒരു കവറിലാക്കി ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തനിക്കുമാത്രമാണ് ഡയറക്ടറി ലഭിച്ചതെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തനിക്കുണ്ടായിരുന്ന അനുയായികളേക്കാള്‍ ഇരട്ടി പരിചാരകര്‍ ഭര്‍ത്താവിനുണ്ടായിരുന്നെന്ന് തെളിയിക്കാനാണ് ഡയാന ഡയറക്ടറി രഹസ്യമായി എത്തിച്ചു നല്‍കിയതെന്നും ആരോപണമുണ്ട്.

കുടുംബത്തിലുളളവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തന്‍ ശ്രമിക്കുന്നതായി ഡയാന വിശ്വസിച്ചിരുന്നു. ഇക്കാരങ്ങല്‍ പുറം ലോകത്തെ അറിയിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. ബ്രട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തനിക്കെതിരെ ഗൂഢാലോചന തടത്തുന്നുണ്ടെന്നും ഡയാന വെളിപ്പെടുത്തിയതായി ഗുഡ്മാന്‍ പറയുന്നു. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1992 ലാണ് ഡയാന ചാള്‍സുമായി വേര്‍പിരിയുന്നത്. ചാള്‍സ് രാജകുമാരന് മുന്‍ കാമുകിയായ കാമില്ലാ പാര്‍ക്കര്‍ ബൗള്‍സുമായി ഉണ്ടെന്നു പറയപ്പെട്ട ബന്ധവും ജയിംസ് ഹെവിറ്റ് എന്ന പട്ടാള ഉദ്യോഗസ്ഥനുമായി ഡയാനയ്ക്ക് ഉണ്ടെന്നു പറയപ്പെട്ട ബന്ധവുമാണ് ചാള്‍സ്ഡയാന വിവാഹബന്ധം ശിഥിലമാവാന്‍ കാരണം. 1996 ഓഗസ്റ്റ് 28ന് ഇവര്‍ വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചന ഉടമ്പടിപ്രകാരം തുടര്‍ന്നും ഡയാന വെയില്‍സ് രാജകുമാരിയായി അറിയപ്പെട്ടിരുന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തരുമായെല്ലാം ഡയാന അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി ഗുഡ്മാന്‍ പറയുന്നു. കൊട്ടാരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഡയാന മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഈജിപ്ഷ്യന്‍ വ്യവസായപ്രമുഖനായ മുഹമ്മദ് അല്‍ ഫയദിന്റെ പുത്രനും സിനിമാനിര്‍മാതാവുമായ ദോദി അല്‍ ഫയദുമായി ഡയാനയ്ക്ക് പ്രണയമുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 

1997 ആഗ. 31ന് പാരിസില്‍ വച്ചുണ്ടായ ഒരു കാര്‍ അപകടത്തില്‍ ഡയാനയും ദോദിയും കൊല്ലപ്പെട്ടു. കമിതാക്കളെ പിന്‍തുടര്‍ന്ന പപ്പരാസികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായാണ് കരുതപ്പെടുന്നത്. അതേസമയം, ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു ബ്രട്ടീഷ് പട്ടാളക്കാരന്റെ കുടുംബം വെളിപ്പെടുത്തിയതനുസരിച്ച് ബ്രട്ടീഷ് രഹസ്വാന്വേഷണ വിഭാഗം ഡയാനയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World news.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.