Latest News

ഓഫീസില്‍ വെച്ച് നീല ചിത്രം കണ്ടെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍: വില്ലേജ് മാന്‍ തൂങ്ങി മരിച്ചു

മട്ടാഞ്ചേരി: വില്ലേജ് ഓഫീസിലെ ലാപ്‌ടോപ്പില്‍ നീലച്ചിത്രം കണ്ടതിനെ തുടര്‍ന്ന് കളക്ടര്‍ സസ്‌പെന്റ് ചെയ്ത വില്ലേജ്മാന്‍ തൂങ്ങി മരിച്ച നിലയില്‍.

കുമ്പളങ്ങി വാട്ടര്‍ ടാങ്കിനു സമീപം താമസിക്കുന്ന കെ.ജി. കൃഷ്ണനാണ്(53)തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന കൃഷ്ണനും ചില സഹപ്രവര്‍ത്തകരും ഓഫീസിലെ ലാപ്‌ടോപ്പില്‍ സിനിമ കാണുന്നത് മിന്നല്‍ പരിശോധനയ്‌ക്കെത്തിയ സബ് കളക്ടര്‍ കണ്ടെത്തുകയായിരുന്നു.

അദ്ദേഹം ഉടന്‍ തന്നെ കാമറയില്‍ ലാപ്‌ടോപ്പിന്റെ ചിത്രം പകര്‍ത്തി കളക്ടര്‍ക്ക് ഇമെയില്‍ ചെയ്യുകയായിരുന്നു. കളക്ടര്‍ ഉടന്‍ തന്നെ കൃഷ്ണനേയും മറ്റു രണ്ടു ജീവനക്കാരേയും സസ്‌പെന്റ് ചെയ്തു.കൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പള്ളുരുത്തി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ശാന്തയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lap, Movie, Suspension, Viklllage Man, Suiside.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.