കൊച്ചി: മധുരപാനീയത്തില്‍ മയക്കുമരുന്നു നല്‍കി ഒരു രാഷ്ട്രീയക്കാരന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചതായി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സരിത ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
ഇയാളുമായി നല്ല സൗഹൃദത്തിലായിരുന്നു. അയാള്‍ മന്ത്രിയാണോ മുന്‍ മന്ത്രിയാണോയെന്ന് പറയുന്നില്ലെന്നും സരിത വ്യക്തമാക്കി. മറ്റൊരു മുന്‍ മന്ത്രിയുടെ വിവാഹബന്ധം വേര്‍പെട്ടതില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും സരിത പറയുന്നു. ബിജു രാധാകൃഷ്ണന്റെ നിര്‍ബന്ധംമൂലം ഉപഭോക്താക്കളില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി.
അബ്ദുള്ളക്കുട്ടിക്ക് തന്നോട് ഏറ്റമുട്ടാന്‍ കഴിയില്ല. ഏറ്റുമുട്ടിയാല്‍ അയാള്‍ സീറോ ആയിപ്പോകും. അത്രയും തെളിവുകള്‍ തന്റെ കയ്യിലുണ്ട്. ഫോണ്‍ കോളുകളുടെ റെക്കോര്‍ഡുകള്‍ മാത്രമല്ല, മറ്റു പല നിര്‍ണാകയ തെളിവുകളും തന്റെ കയ്യിലുണ്ടെന്ന് സരിത പറയുന്നു.
പല രാഷ്ട്രീയക്കാരും മോശമായി പെരുമാറിയിട്ടുണ്ടെന്ന് സരിത പറഞ്ഞു. സ്വന്തം കാര്യനോക്കാന്‍ മന്ത്രിമാര്‍ക്കുപോലും കഴിയില്ല. അവനവന്റെ പാര്‍ട്ടിയില്‍ കുതന്ത്രം പയറ്റുന്നവരാണ് മിക്കവരും. പലരോടൊപ്പം പല സ്ഥലങ്ങളിലും ചുറ്റിയടിച്ചെന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണ്.
മുഖ്യമന്ത്രിയുമായി ഒരു ബന്ധവുമില്ല. ചില കാര്യങ്ങള്‍ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ല. മുഖ്യമന്ത്രിക്ക് തന്നെ അറിയാന്‍ മാത്രം അടുപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് സരിത പറയുന്നു. രശ്മി വധവുമായി ബന്ധമൊന്നുമില്ല. സോളാര്‍ കേസ് വന്നില്ലായിരുന്നെങ്കില്‍ ബിജു തന്നെയും ഇല്ലാതാക്കുമായിരുന്നെന്നും സരിത അഭിമുഖത്തില്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha s Nair, Kochi, Solar.


No comments:
Post a Comment