ദുബൈ: യൂറോ സ്റ്റാര്‍ ഗ്രൂപ്പ്, ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ മൊബൈല്‍ കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളൈ ബൈ യൂറോ സ്റ്റാര്‍ എന്ന പേരില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷം ആദ്യപാദത്തോടെ ഫോണുകള്‍ ഗള്‍ഫ് വിപണിയില്‍ ലഭ്യമാകുമെന്ന് യൂറോസ്റ്റാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജു ജെത്‌വാനി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
199 ദിര്‍ഹം മുതല്‍ 699 ദിര്‍ഹം വരെ വിലമതിക്കുന്ന ജാസ്, ഗ്ലോറി, സ്പാര്‍ക്ക്, ഇവൊ ടെക്-1, ഇറാ നാനൊ-7, തണ്ടര്‍ എന്നീ പേരുകളിലുള്ള ആറ് തരം ഫോണുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആകര്‍ഷകമായ ഡിസൈനിലും ആധുനിക സംവിധാനങ്ങളോടെയും നിര്‍മിച്ച ഫോണുകള്‍ വിപണിയിലെ മറ്റു പ്രമുഖ സ്മാര്‍ട്ട് ഫോണുകളോട് കിടപിടിക്കുന്നതായിരിക്കും.
ഉപയോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന ഫോണുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്മാര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഫ്‌ളൈï ബൈ യൂറോസ്റ്റാര്‍ മിതമായ നിരക്കിലാണ് നല്‍കുക. ഗള്‍ഫിലെ യുവ തലമുറയ്ക്ക് ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഫോണുകള്‍ ഏറെ പ്രിയപ്പെട്ടതായിത്തീരുമെന്ന് യൂറോസ്റ്റാര്‍ ഗ്രൂപ്പ് ദുബൈ സിഒ ഒ യൂസഫ് സെയ്ദി പറഞ്ഞു.
റഷ്യ, യുക്രെയ്ന്‍, കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ഫ്‌ളൈ മൊബൈല്‍ ഫോണുകള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി ഗ്രൂപ്പ് സിഇഒ സുരേഷ് രാധാകൃഷ്ണന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment